India

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 3 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മൂന്നു ദിവസത്തെ സിബിഐ. കസ്റ്റഡിയില്‍ വിട്ട് വിചാരണക്കോടതി. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരുന്നത് എങ്കിലും മൂന്നു ദിവസത്തെ കസ്റ്റഡിയാണ് ദില്ലി റോസ് അവന്യൂ കോടതി അനുവദിച്ചത്.

ദില്ലി മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് സിബിഐ രേഖപ്പെടുത്തിയത്. കെജ്‌രിവാളിനെ ദില്ലി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ സിബിഐ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതിമുറിയില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കിയത്. തിഹാര്‍ ജയിലില്‍ വെച്ചാണ് ഇന്നലെ രാത്രി കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്തത്. മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാള്‍ നിലവില്‍ തിഹാര്‍ ജയിലിലാണ് കഴിയുന്നത്. മദ്യനയക്കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കോടതിയിലെത്തിച്ച കെജ്‌രിവാളിനെ ഭാര്യ സുനിത കെജ്‌രിവാള്‍, അനുഗമിച്ചിരുന്നു.

ദില്ലിയിലെ പുതിയ മദ്യനയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആശയമായിരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ മൊഴി നൽകിയതായി സിബിഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സിബിഐ വാദം കെജ്‌രിവാള്‍ നിഷേധിച്ചു. മനീഷ് സിസോദിയയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ താന്‍ മൊഴി നല്‍കിയിട്ടില്ല എന്ന് കെജ്‌രിവാൾ കോടതിയില്‍ പറഞ്ഞു.

Anandhu Ajitha

Recent Posts

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശവുമായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! പൊന്നാനി കിംഗ് ടവറിൽ നടത്തിയ പരാതിപരിഹാര അദാലത്തിന് മികച്ച പ്രതികരണം

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശം നൽകുക എന്ന ഉദ്ദേശ്യത്തോടെ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസസ്…

38 mins ago

ആർക്കൊക്കെ മില്ലറ്റ്സ് ആഹാരത്തിൽ ഉൾപ്പെടുത്താം !

കാൻസർ, പ്രമേയം, അനീമിയ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ ചെറുക്കാൻ മില്ലറ്റ്സുകൾക്ക് കഴിയുമോ?

43 mins ago

ലഡാക്കിൽ പരിശീലനത്തിനിടെ സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ടു !അഞ്ച് സൈനികർക്ക് വീരമൃത്യു

ലഡാക്ക് : സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.…

2 hours ago

CPM ന് വീണ്ടും EDയുടെ എട്ടിന്റെ പണി |cpm

CPM ന് വീണ്ടും EDയുടെ എട്ടിന്റെ പണി |cpm

2 hours ago

കേരളം ബിജെപിക്ക് ബാലികേറാമലയല്ലന്ന് തെളിയിച്ചു! ഇനി വിശ്രമമില്ലാത്ത നാളുകൾ ; ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ലന്ന് കെ സുരേന്ദ്രൻ

കൊച്ചി: കേരളം ബിജെപിക്ക് ബാലികേറാമലയല്ലന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ല .…

2 hours ago