India

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ; നടപടി സിബിഐ അന്വേഷിക്കുന്ന കേസിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദില്ലി മദ്യനയ അഴിമതിയിൽ സിബിഐ അന്വേഷിക്കുന്ന കേസിലാണ് വിചാരക്കോടതിയുടെ നടപടി.

കേസുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ അല്ല നൽകുന്നതെന്നും സിബിഐ. റിമാൻഡ് അപേക്ഷയിൽ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് നാല് കുറ്റപത്രങ്ങളാണ് സിബിഐ. ഹാജരാക്കിയത്. മനീഷ് സിസോദിയ, ബി.ആർ.എസ്. നേതാവ് കെ. കവിത എന്നിവർ അടക്കം 17 പ്രതികളാണ് കുറ്റപത്രത്തിൽ ഉള്ളത്.

ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21- നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഇഡി. കസ്റ്റഡിയിൽ ഇരിക്കെ ഇക്കഴിഞ്ഞ 26-ന് തീഹാർ ജയിലിൽ വച്ച് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നാലെ വിചാരണക്കോടതിയായ ദില്ലി റോസ് അവന്യൂ കോടതി കെജ്‌രിവാളിനെ മൂന്നുദിവസത്തെ സിബിഐ. കസ്റ്റഡിയിൽ വിടുകയും ചെയ്തു.

Anandhu Ajitha

Recent Posts

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ! സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി ; തീരുമാനം ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ ;രോഗത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്താനും നിർദേശം

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ചേർന്ന…

29 mins ago

കേരളം അടുത്ത ത്രിപുര തന്നെ ! |PINARAYI VIJAYAN|

മലപ്പുറത്ത് സിപിഐ പിരിച്ചുവിട്ടത് നിങ്ങൾ അറിഞ്ഞോ നാട്ടുകാരെ ? വൈറലായ വീഡിയോ ഇതാ... |CPM| #cpm #pinarayivijayan #viralvideo

37 mins ago

ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ! കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അദ്ധ്യാപകനെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ ഡോ.സുനില്‍കുമാര്‍, അദ്ധ്യാപകനായ രമേശന്‍…

58 mins ago

മഹാവിഷ്‌ണു മന്ത്രത്താൽ മുഖരിതമാകാൻ തയ്യാറെടുത്ത് പാറശ്ശാല! ചരിത്രപ്രസിദ്ധമായ ശ്രീജഗന്നാഥ രഥോത്സവം ഈ വരുന്ന ശനിയാഴ്ച !

ചരിത്രപ്രസിദ്ധമായ ശ്രീജഗന്നാഥ രഥോത്സവം ഈ വരുന്ന ശനിയാഴ്ച (2024 ജൂലൈ 6) നടക്കും. അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ…

1 hour ago

കേരളത്തിൽ അക്കൗണ്ട് തുറക്കലല്ല ബിജെപിയുടെ ലക്‌ഷ്യം

രണ്ടും കല്പിച്ച് ബിജെപി ; കേരളം അടുത്ത ത്രിപുരയാകാൻ ഇനി കുറച്ചു നാളുകൾ മാത്രം

1 hour ago

എല്ലാ പ്രശ്നത്തിനും കാരണം മേയറെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

മേയറെ ബലിയാടാക്കി പിണറായിയും കൂട്ടരും രക്ഷപ്പെടുന്നുവോ?

2 hours ago