Categories: General

‘അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേ​ഗം സുഖം പ്രാപിക്കട്ടെ’; ഹത്രാസ് ദുരന്തത്തിൽ അനുശോചിച്ച് വിദേശകാര്യ മന്ത്രി

ലക്നൗ: ഹത്രാസ് ദുരന്തത്തിൽ അനുശോചിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുവെന്നും പരിക്കേറ്റവർ വേ​ഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചു.

അതേസമയം, തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുകയാണ്. 116 പേരുടെ മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാ​ഗം പേരെയും തിരിച്ചറിഞ്ഞതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിരവധി പേർ‌ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപക‍ടസ്ഥലം മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും.

ഹത്രാസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തൽ കെട്ടി ഹരി ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിലാണ് പ്രാർത്ഥന പരിപാടി നടന്നത്. പ്രാർത്ഥനാ യോ​ഗത്തിൻ‌റെ അവസാനത്തിൽ അനു​ഗ്രഹം തേടി ആളുകൾ തിരക്ക് കൂട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ നി​ഗമനം. ആദ്യം വീണവരുടെ മുകളിലേക്ക് പിന്നാലെ എത്തിയവരും വീണതാണ് മരണസംഖ്യ വർദ്ധിപ്പിച്ചത്. ദുരന്തത്തിന് പിന്നാലെ ഭോലെ ബാബ ഒളിവിലാണ്. ബാബയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

anaswara baburaj

Recent Posts

പ്രണയക്കുരുക്കിൽ മറ്റൊരു ജീവൻകൂടി പൊലിഞ്ഞു ! സൗഹൃദം ഇൻസ്റ്റഗ്രാമിലൂടെ

വിവാഹം കഴിച്ചശേഷം നിർബന്ധിതമായി മതം മാറ്റാൻ ശ്രമിച്ചു ! ഹിന്ദു പെൺകുട്ടി മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ദുരൂഹത തുടരുന്നു

15 mins ago

ഇന്ത്യയുമായുള്ള വിദേശ നയം മാറുമോ ?

ബ്രിട്ടനിൽ ലേബർ കൊടുങ്കാറ്റ് ! ഇന്ത്യയുമായി അടുത്ത ബന്ധം ആഗ്രഹിക്കുന്ന സ്റ്റാർമറിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാം ?

1 hour ago

വില്ലനായി പോയ ഹാർദിക് വാങ്കഡെയിൽ വന്നത് ഹീറോയായി !

അന്ന് നായയോട് ഉപമിച്ചവർ ഇന്ന് ആവേശത്തോടെ ആർത്ത് വിളിക്കുന്നു ! ഇതിലും വലിയ മധുര പ്രതികാരമുണ്ടോ ?

2 hours ago

കെ സുധാകരൻ്റെ വീട്ടിൽ കൂടോത്രം കണ്ടെത്തിയതിൽ വഴിത്തിരിവ് ! ഒന്നര വർഷങ്ങൾക്ക് മുൻപുള്ള വീഡിയോ പുറത്ത് വിട്ടതിന് പിന്നിൽ കെ പി സി സി പ്രസിഡന്റിന്റെ പേഴ്‌സണൽ സ്റ്റാഫോ ?

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ്റെ കണ്ണൂരിലെ വീട്ടിൽ നിന്ന് കൂടോത്രമായി ബന്ധപ്പെട്ട ചെമ്പ് ഫലകങ്ങളും…

2 hours ago