India

“ഭാരതത്തിന്‍റെ ഉൾത്തുടിപ്പുകളെ തൊട്ടറിഞ്ഞ രാഷ്‌ട്രതന്ത്രഞ്ജൻ”; ഇന്ന് ദീൻദയാൽ ഉപാദ്ധ്യായയുടെ 54 ആം ബലിദാന ദിനം

ഏകാത്മതയുടെ ദാർശനികനും, ജനസംഘത്തിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ ദീൻദയാൽ ഉപാദ്ധ്യായയുടെ 54 ആം ബലിദാന ദിനമാണ് ഇന്ന്(Deendayal Upadhyaya Death Anniversary). ദേശസേവനത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ദീൻദയാൽ ഉപാദ്ധ്യായ, സ്വതന്ത്രഭാരതത്തിന്‍റെ രാഷട്രീയ സംസ്കാരത്തിന് ദിശാബോധം നൽകിയ ഒരാൾ കൂടിയായിരുന്നു. ഭാരതത്തിന്‍റെ ദേശീയതയെ, നാടിന്‍റെ ഉൾത്തുടിപ്പുകളെ തൊട്ടറിഞ്ഞ രാഷ്‌ട്രതന്ത്രഞ്ജനുമായിരുന്നു അദ്ദേഹം.

ഈ നാടിന്‍റെ സാംസ്കാരിക ചേതന ഉൾക്കൊള്ളുന്ന ഏകാത്മ മാനവ ദർശനം എന്ന പ്രത്യയ ശാസ്ത്രത്തെ ഭാരതത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വം. വൈദേശിക ആധിപത്യത്തിൽ നിന്ന് മോചനം ലഭിച്ച ഭാരതത്തിന് പുതിയ രാഷ്‌ട്രീയ സംസ്കാരം സംഭാവന ചെയ്തു പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ. ജനങ്ങളുടെ സാമൂഹിക ജീവിതത്തിൽ അലിഞ്ഞു ചേർന്ന്, അവരിൽ ഒരാളായി ജീവിച്ച ദീൻദയാൽ ഉപദ്ധ്യായ, ആദർശത്തിന്‍റെയും ലാളിത്യത്തിന്‍റെയും മൂർത്തിമത് ഭാവമായാണ് വിലയിരുത്തപ്പെടുന്നത്. ഇത് പോലെ രണ്ട് ദീൻദയാൽ ഉപാദ്ധ്യായമാരെ ലഭിച്ചിരുന്നെങ്കിൽ, താൻ ഭാരതത്തിന്‍റെ രാഷ്‌ട്രീയമുഖം തന്നെ തിരുത്തിക്കുറിക്കുമെന്നായിരുന്നു ശ്യാമപ്രസാദ് മുഖ‍‍ർജി അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്.

Deendayal Upadhyaya

ആദർശ രാഷ്‌ട്രീയത്തിന്‍റെ സംശുദ്ധിയോടെ സാമൂഹിക പ്രവർത്തനങ്ങളിൽ ഊന്നിയ ജീവിതം. ഇതിനായി സർക്കാർ ജോലി വരെ ഉപേക്ഷിച്ചു. ഭാരതീയ ജനസംഘത്തിന്‍റെ ആദ്യ ദേശീയ സെക്രട്ടറി സ്ഥാനം വഹിച്ച ദീൻദയാൽ, ശ്യാമപ്രസാദ് മുഖ‍ർജിയുടെ മരണശേഷം പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. അസാമാന്യ സംഘടനാ മികവ് കൊണ്ട് ജനസംഘത്തിന്‍റെ പ്രവർത്തനം രാജ്യമെമ്പാടും വ്യാപിപ്പിച്ചു. എന്നാൽ, വളരെ കുറച്ച് നാളുകൾ മാത്രമാണ് ആ സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്.

1968 ഫെബ്രുവരി 11 ന് ലഖ്നൗവിൽ നിന്ന് പട്നയിലേക്കുള്ള യാത്രാമധ്യേ മുഗൾസരായി റെയിൽവേ സ്റ്റേഷനടുത്ത് ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യയുടെ ഭരണ സാരഥ്യം വഹിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ആശയ, ആദർശങ്ങളുടെ അടിസ്ഥാന ശില – ദീൻ ദയാൽ ഉപാദ്ധ്യായയുടെ ദർശനങ്ങൾ തന്നെയാണ്.

admin

Recent Posts

കൂടോത്രത്തിന്റെ പരിപാടി ബിജെപിക്കില്ല ; ചെയ്തത് സതീശനും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോട്ടയം : കൂടോത്ര വിവാദത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. കെ.സുധാകരനെതിരെ കൂടോത്രം വച്ചതു വി.ഡി.സതീശന്റെ…

7 mins ago

ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് വീടുവച്ചു തരാമെന്നു പറഞ്ഞാൽ മതി, കേരള മന്ത്രിമാർ ഓടിയെത്തും ; പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരള മന്ത്രിമാരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ,…

33 mins ago

മാന്നാർ കല കൊലക്കേസ് : മുഖ്യപ്രതി അനിലിനായി ലുക്കൗട്ട് നോട്ടിസ് ; റെഡ് കോർണർ നോട്ടീസ് ഉടൻ

കോട്ടയം : മാന്നാർ കല കൊലപാതക കേസിൽ മുഖ്യപ്രതി അനിൽകുമാറിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ…

47 mins ago

ബ്രിട്ടീഷ് പാർലമെന്റിൽ ‘മിനി ലോക്സഭ’ ! വിജയിച്ചത് 26 ഇന്ത്യൻ വംശജർ ! |british parliament

ബ്രിട്ടീഷ് പാർലമെന്റിൽ 'മിനി ലോക്സഭ' ! വിജയിച്ചത് 26 ഇന്ത്യൻ വംശജർ ! |british parliament

55 mins ago

എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി : കേസ് എടുക്കാതെ പോലീസ് ; കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ നീതി തേടി ഹൈക്കോടതിയിലേക്ക്

കോഴിക്കോട് : എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിനിരയായ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ ഡോ. സുനിൽ ഭാസ്‌കർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പൊലീസ് സാന്നിധ്യത്തിലാണ്…

56 mins ago

പണിയെടുക്കണം ! കൂടോത്രം ചെയ്താൽ ഒന്നും പാർട്ടി ഉണ്ടാകില്ല ; കോൺഗ്രസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം : കൂടോത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ലെന്നും പണിയെടുത്താലേ പാർട്ടിയുണ്ടാവൂ…

58 mins ago