India

കോവിഡ് ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കാന്‍ തീരുമാനം;18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും 75 ദിവസത്തേക്ക് സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കും

രാജ്യത്ത് കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കാന്‍ തീരുമാനം. ഈ മാസം 15 മുതല്‍ വാക്‌സീന്‍ സൗജന്യമായി വിതരണം ചെയ്യും. 18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും 75 ദിവസത്തേക്ക് സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കാനുള്ള തീരുമാനം. നിലവില്‍ 199 കോടി ഡോസ് വാക്‌സീനാണ് വിതരണം ചെയ്തത്.

നിലവില്‍ ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്‌സീന്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതില്‍ പൊതുവെ അനാസ്ഥയുണ്ടെന്നാണ് കണക്കുകകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളെ വാക്‌സീനെടുക്കാന്‍ പ്രേരിപ്പിക്കാനും അവബോധം നല്‍കാനുമാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. നേരത്തെ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച് ഒമ്പത് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കാനായിരുന്നു അനുമതി. എന്നാല്‍ ഈ ഇടവേള ആറ് മാസമാക്കി കുറച്ചിട്ടുണ്ട്. നിലവില്‍ 18നും 59നും ഇടയില്‍ പ്രായമുള്ള 77 കോടി ജനങ്ങള്‍ മാത്രമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്.

admin

Recent Posts

ആര്യാ രാജേന്ദ്രന് അന്ത്യശാസനം ! തെറ്റ് തിരുത്താൻ സിപിഎം ഒരവസരം കൂടി നൽകും ; സ്ഥാനത്ത് നിന്ന് നീക്കിയാൽ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ ഒരു അവസരം കൂടി നൽകാൻ സിപിഎം തീരുമാനിച്ചു. സിപിഎം ജില്ലാ കമ്മിറ്റി…

44 mins ago

കശ്മീർ മാറി ഇന്ന് ക്ഷേത്രത്തിൽ തൊട്ടാൽ കൈ പൊള്ളുമെന്ന് ജി_ഹാ_ദി_ക_ൾക്ക് മനസിലായി

ക്ഷേത്രം തകർത്തതിന് പിന്നാലേ കശ്മീരിൽ അരങ്ങേറിയത് ഹിന്ദുവിന്റെ പ്രതിഷേധ ജ്വാല #jammukashmir #temple

1 hour ago

ദില്ലി .ലഫ് ഗവർണർ വിനയ് സക്‌സേന നൽകിയ മാനനഷ്ടക്കേസ് ! മേധാ പട്ക്കറിന് അഞ്ച് മാസം തടവും പത്ത് ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി

ദില്ലി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് 5 മാസം തടവുശിക്ഷയും 10…

1 hour ago

പുതുതായി ഒന്നും പറയാനില്ല ! മത ചിഹ്നങ്ങൾ സഭയിൽ ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി

ഹിന്ദുക്കൾ ഹിംസ ചെയ്യുന്നവരാണത്രെ ! അബദ്ധം പ്രസംഗിച്ച രാഹുൽ ഗാന്ധിയെ അടിച്ചിരുത്തി മോദിയും അമിത്ഷായും #rahulgandhi #loksabha #narendramodi #amitshah

2 hours ago

മഹസ് കൾച്ചറൽ ഫോറത്തിന് പുതിയ നേതൃത്വം ! ജനറൽബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഷാർജ: യുഎഇയിലെ ശ്രീനാരായണീയരുടെ കൂട്ടായ്മയായ മഹസ് കൾച്ചറൽ ഫോറം പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം ഷാർജ പത്തായം റസ്റ്റോറൻ്റിൽ വെച്ച്…

2 hours ago

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ! സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി ; തീരുമാനം ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ ;രോഗത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്താനും നിർദേശം

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ചേർന്ന…

3 hours ago