ലൈഫ് മിഷനിൽ ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയത് ലക്ഷങ്ങൾ

Senior government officials bribed in LIFE MISSION

0
life mission.sc

ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന് ആരോപിച്ച സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹർജിയിൽ, സിബിഐ സുപ്രീംകോടതിയിൽ മറുപടി നൽകി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നതായി സിബിഐ ആരോപിച്ചു. നിരവധി ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നും സിബിഐ വെളിപ്പെടുത്തി.

വിദേശ സംഭാവന സ്വീകരിച്ചതിൽ  ക്രമക്കേട് നടന്നു എന്നും അതിനെക്കുറിച്ഛ് അന്വേഷിക്കേണ്ടതുണ്ടെന്നും സിബിഐ വ്യക്തമാക്കി. ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന്  യൂണിറ്റാക് ഉടമ സന്തോഷ്  ഈപ്പന്റെ മൊഴിയിൽ നിന്ന് വ്യക്തമാണ്. കരാറിലെ പല ഇടപാടുകളും നിയമ വ്യവസ്ഥകൾ ലംഘിച്ചാണ് നടത്തിയിരിക്കുന്നത്. അതിനാൽ അന്വേഷണം തുടരണമെന്നാണ് സിബിഐ വാദം.

അതേസമയം ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ  സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചു. വിദേശ സംഭാവന സ്വീകരിച്ചതിൽ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സന്തോഷ് ഈപ്പന്റെ വാദം.