Kerala

മഴയുടെ കലി അടങ്ങുന്നു! ആലപ്പുഴയിലെ 4 താലൂക്കുകളിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴ ഉണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയുടെ അത്രയും തീവ്രത ഇനി ഉണ്ടാവാൻ സാധ്യതയില്ല.
അതേസമയം, വെള്ളക്കെട്ടും മഴദുരിതവും തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തും, ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി. വയനാട് അടക്കമുള്ള ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. പിഎസ്സി പരീക്ഷകൾക്കും മാറ്റമില്ല. ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള
ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മത്സബന്ധനത്തിനുള്ള വിലക്കും തുടരുന്നുണ്ട്.
കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദ്ദപാത്തിയുടെയും ഗുജാറത്തിന് മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറയുന്നതോടെയാണ് മഴ ശമിക്കുന്നത്. ജുലൈ രണ്ടാം വാരം മഴ വീണ്ടും സജീവമായേക്കും.

anaswara baburaj

Recent Posts

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ! സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി ; തീരുമാനം ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ ;രോഗത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്താനും നിർദേശം

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ചേർന്ന…

3 mins ago

കേരളം അടുത്ത ത്രിപുര തന്നെ ! |PINARAYI VIJAYAN|

മലപ്പുറത്ത് സിപിഐ പിരിച്ചുവിട്ടത് നിങ്ങൾ അറിഞ്ഞോ നാട്ടുകാരെ ? വൈറലായ വീഡിയോ ഇതാ... |CPM| #cpm #pinarayivijayan #viralvideo

11 mins ago

ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ! കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അദ്ധ്യാപകനെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ ഡോ.സുനില്‍കുമാര്‍, അദ്ധ്യാപകനായ രമേശന്‍…

32 mins ago

മഹാവിഷ്‌ണു മന്ത്രത്താൽ മുഖരിതമാകാൻ തയ്യാറെടുത്ത് പാറശ്ശാല! ചരിത്രപ്രസിദ്ധമായ ശ്രീജഗന്നാഥ രഥോത്സവം ഈ വരുന്ന ശനിയാഴ്ച !

ചരിത്രപ്രസിദ്ധമായ ശ്രീജഗന്നാഥ രഥോത്സവം ഈ വരുന്ന ശനിയാഴ്ച (2024 ജൂലൈ 6) നടക്കും. അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ…

48 mins ago

കേരളത്തിൽ അക്കൗണ്ട് തുറക്കലല്ല ബിജെപിയുടെ ലക്‌ഷ്യം

രണ്ടും കല്പിച്ച് ബിജെപി ; കേരളം അടുത്ത ത്രിപുരയാകാൻ ഇനി കുറച്ചു നാളുകൾ മാത്രം

60 mins ago

എല്ലാ പ്രശ്നത്തിനും കാരണം മേയറെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

മേയറെ ബലിയാടാക്കി പിണറായിയും കൂട്ടരും രക്ഷപ്പെടുന്നുവോ?

1 hour ago