അഹമ്മദാബാദ്: ഗുജറാത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു . ഗാന്ധിധാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേല്‍ജിഭായി സോളാങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
വോട്ടിങ് മെഷീനുകളില്‍ ബി.ജെ.പി കൃത്രിമം കാണിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. മെഷീനുകള്‍ കൃത്യമായി സീല്‍ ചെയ്തിട്ടില്ലെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടാകാതിരുന്നതോടെ ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു നിലവില്‍ ഗാന്ധിധാം മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്ഥിയെക്കാള് 12,000-ലേറെ വോട്ടുകള്‍ക്ക് പിന്നിലാണ് വേല്‍ജിഭായി സോളാങ്കി.
ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണ്…
കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ്…
പന്തളം : മാതാ അമൃതാനന്ദമയീ ദേവിയുടെ എഴുപത്തി ഒന്നാം ജന്മദിനത്തോടനുബന്ധിച്ചും കൊച്ചി അമൃത ആശുപത്രിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചും 18 വയസിൽ…
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ മാദ്ധ്യമപ്രവർത്തകനെ സിബിഐ അറസ്റ്റുചെയ്തു.ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനാണ് ഝാർഖണ്ഡിലെ ഹസാരിബാഗിൽ നിന്ന് അറസ്റ്റിലായത്.…