International

തജിക്കിസ്ഥാനിൽ ചൈന പുതിയ സൈനികത്താവളം പണിയുന്നു;സുരക്ഷാ ഭീഷണികൾ അഫ്ഗാനിസ്ഥാനിൽ നിന്നു ഉയരുന്നുണ്ടെന്ന് തജിക്കിസ്ഥാൻ|China to build new army base in Tajikistan

തജിക്കിസ്ഥാനിൽ ചൈന പുതിയ സൈനികത്താവളം പണിയുന്നു.അഫ്ഗാനിസ്ഥാന്റെ വടക്കൻ അയൽരാജ്യമാണ് തജിക്കിസ്ഥാൻ . അഫ്ഗാൻ അതിർത്തിയോടു ചേർന്നുള്ള മേഖലയിലാണു സൈനികത്താവളത്തിന്റെ നിർമാണം.സുരക്ഷാ ഭീഷണികൾ അഫ്ഗാനിസ്ഥാനിൽ നിന്നു ഉയരുന്നുണ്ടെന്നും ഇതിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണു താവളത്തിന് അനുമതി നൽകിയതെന്നും തജിക് വൃത്തങ്ങൾ പറയുന്നു. ചൈനയും താലിബാന്റെ കാര്യത്തിൽ അത്ര ഉറപ്പ് പുലർത്തുന്നില്ലെന്നും അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് തങ്ങളുടെ ഉയിഗുർ മേഖലകളിലേക്കു പുതിയ പ്രക്ഷോഭങ്ങൾ പടരുന്നതിനു മുൻകൂറായി പ്രതിരോധം ഉയർത്തുകയാണു ചൈനയുടെ ലക്ഷ്യമെന്നും നയതന്ത്ര വിദഗ്ധർ പറയുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തജിക്കിസ്ഥാന്റെ പാർലമെന്റ് പുതിയ സൈനികതാവളം സ്ഥാപിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത് . അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗോർണോ ബഡാക്ഷാൻ പ്രവിശ്യയിലെ വാഖോൻ എന്ന ഗ്രാമത്തിലാകും സൈനിക താവളം സ്ഥിതി ചെയ്യുക. തജിക്ക് സൈനികരും ഇവിടെ നിലയുറപ്പിക്കും.ചെലവുകളെല്ലാം ചൈന വഹിക്കും.സൈനിക താവളത്തിൻറെ നിർമാണത്തിന് ഒരു കോടി യുഎസ് ഡോളർ ചെലവു വരുമെന്നാണ് കണക്കാക്കുന്നത് .

താലിബാനെ എതിർക്കുന്ന രാജ്യമാണു തജിക്കിസ്ഥാൻ,എന്നാൽ ചൈന താലിബാന് സഹായവും ചെയ്ത രാജ്യവും. എന്നാൽ തജിക്കിസ്ഥാനും ചൈനയുമായി വലിയ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല , സൗഹൃദവഴിയിലാണ് ഇരുരാജ്യങ്ങളുടെയും പോക്ക്. 1992ൽ സോവിയറ്റ് വിഘടനത്തിനു ശേഷം തജിക്കിസ്ഥാൻ രൂപീകൃതമായതിനു തൊട്ടുപിന്നാലെ തന്നെ രാജ്യവുമായ ചൈന സുഹൃത്ബന്ധങ്ങൾ സ്ഥാപിച്ചിരുന്നു.നിലവിൽ തജിക്കിസ്ഥാന്റെ ഏറ്റവും വലിയ 3 വ്യാപാര പങ്കാളികളിൽ ഒരു രാജ്യം ചൈനയാണ്. ഒട്ടേറെ ചൈനീസ് വ്യാപാരസ്ഥാപനങ്ങൾ തജിക്കിസ്ഥാനിൽ പ്രവർത്തിക്കുന്നുമുണ്ട്.

ചൈനയുടെ അയൽരാജ്യം കൂടിയാണു തജിക്കിസ്ഥാൻ. 477 കിലോമീറ്ററോളം അതിർത്തി ഇരുരാജ്യങ്ങൾക്കുമിടയിലുണ്ട്. മിക്ക അയൽരാജ്യങ്ങളോടുമുള്ളതു പോലെ തന്നെ അതിർത്തിത്തർക്കം തജിക്കിസ്ഥാനുമായി ചൈന പുലർത്തിയിരുന്നെങ്കിലും 2011ൽ എല്ലാം ഒത്തുതീർപ്പിലെത്തി.

ഇതല്ലാതെ തന്നെ ചൈന തജിക്കിസ്ഥാനിലെ മുർഘാബ് മേഖലയിൽ ഒരു സൈനിക ബേസ് നിയന്ത്രിക്കുന്നുണ്ട്. അഞ്ച് വർഷമായി ഇത് പ്രവർത്തിക്കുന്നു. ആദ്യകാലത്ത് ചൈന ഇത്തരമൊരു ബേസ് ഇവിടുള്ളതായുള്ള റിപ്പോർട്ടുകൾ നിഷേധിച്ചിരുന്നെങ്കിലും പല രാജ്യാന്തര ഏജൻസികൾ നടത്തിയ അന്വേഷണങ്ങളിൽ ഇവിടെ ചൈനീസ് സൈനികർ നിലയുറപ്പിച്ചതിന്റെ തെളിവുകൾ വെളിയിൽ വന്നിരുന്നു.

ഏഷ്യൻ മേഖലയിലെ വൻശക്തികളായ ഇന്ത്യയ്ക്കും ചൈനയ്ക്കും സൈനികബേസുള്ള ഒരേയൊരു രാജ്യം നിലവിൽ തജിക്കിസ്ഥാനാണ്. അഫ്ഗാൻ അതിർത്തിയോട് ചേർന്ന് ഫാർഖോറിൽ ഇന്ത്യ വ്യോമത്താവളം നിയന്ത്രിക്കുന്നുണ്ട്. 2002ലായിരുന്നു ഇതിന്റെ നിർമാണം തുടങ്ങിയത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിന് വ്യോമസേന ഈ താവളം ഉപയോഗിച്ചിരുന്നു.

admin

Recent Posts

തൃശ്ശൂരിൽ വൻ രാസലഹരി മരുന്നുവേട്ട !രണ്ടരക്കിലോ MDMAയുമായി കണ്ണൂർ സ്വദേശി ഫാസിൽ അറസ്റ്റിൽ

തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…

1 hour ago

ജാമ്യത്തിൽ ഇറങ്ങിയ ഹേമന്ത് സോറെൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് |OTTAPRADAKSHINAM

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി മുന്നണിയെ ഇത്തവണ പുറത്താക്കുമെന്ന് ബിജെപി #hemanthsoren #congress #bjp

1 hour ago

ഇടതിന്റെയും വലതിന്റെയും അന്ത്യം ഉടൻ|BJP

പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm

1 hour ago

ഇവൻ നിസാരക്കാരനല്ല !

ആളൊരു ഭീകരൻ ; പ്രതിരോധിച്ചേ മതിയാവൂ, പക്ഷെ എങ്ങനെ?

1 hour ago

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…

2 hours ago