Kerala

‘കേരളത്തിന്റെ വികസനത്തിന്റെയും അതിജീവനത്തിന്റെയും വഴിയിൽ പിന്തുണ നൽകി ഒപ്പം നിന്ന രാഷ്ട്രം’; യുഎഇ മാനവ വിഭവശേഷി മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: യുഎഇ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രി ഡോക്ടർ അബ്ദുൽ റഹ്മാൻ അബ്ദുൽ മനാൻ അൽ അവാറുമായി കൂടിക്കാഴ്ച്ച നടത്തി കേരള മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിന്റെ വികസനത്തിന്റെയും അതിജീവനത്തിന്റെയും വഴിയിൽ പിന്തുണ നൽകി ഒപ്പം നിന്ന രാഷ്ട്രമാണ് യുഎഇയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൂടാതെ കൂടുതൽ സജീവമായ പാരസ്പര്യത്തോടെ ആ ബന്ധം സുദൃഢമായി മുന്നോട്ടുകൊണ്ടുപോകുമെന്ന ഉറപ്പാണ് യു.എ.ഇ കേരളത്തിന് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം യുഎഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ: താനി ബിൻ അഹമ്മദ് അൽ സിയൂദിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പുതിയ വേഗത്തിനുള്ള നാന്ദിയായനുഭവപ്പെട്ടുവെന്നും കേരളത്തിന്റെ വ്യാവസായിക സാമൂഹിക മേഖലകളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഇത് നമുക്ക് കരുത്തുപകരുമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഊഷ്മളമായ സ്വീകരണത്തിന് ഹൃദയപൂർവ്വം നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

admin

Recent Posts

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ! സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി ; തീരുമാനം ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ ;രോഗത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്താനും നിർദേശം

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ചേർന്ന…

34 mins ago

കേരളം അടുത്ത ത്രിപുര തന്നെ ! |PINARAYI VIJAYAN|

മലപ്പുറത്ത് സിപിഐ പിരിച്ചുവിട്ടത് നിങ്ങൾ അറിഞ്ഞോ നാട്ടുകാരെ ? വൈറലായ വീഡിയോ ഇതാ... |CPM| #cpm #pinarayivijayan #viralvideo

42 mins ago

ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ! കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അദ്ധ്യാപകനെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ ഡോ.സുനില്‍കുമാര്‍, അദ്ധ്യാപകനായ രമേശന്‍…

1 hour ago

മഹാവിഷ്‌ണു മന്ത്രത്താൽ മുഖരിതമാകാൻ തയ്യാറെടുത്ത് പാറശ്ശാല! ചരിത്രപ്രസിദ്ധമായ ശ്രീജഗന്നാഥ രഥോത്സവം ഈ വരുന്ന ശനിയാഴ്ച !

ചരിത്രപ്രസിദ്ധമായ ശ്രീജഗന്നാഥ രഥോത്സവം ഈ വരുന്ന ശനിയാഴ്ച (2024 ജൂലൈ 6) നടക്കും. അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ…

1 hour ago

കേരളത്തിൽ അക്കൗണ്ട് തുറക്കലല്ല ബിജെപിയുടെ ലക്‌ഷ്യം

രണ്ടും കല്പിച്ച് ബിജെപി ; കേരളം അടുത്ത ത്രിപുരയാകാൻ ഇനി കുറച്ചു നാളുകൾ മാത്രം

2 hours ago

എല്ലാ പ്രശ്നത്തിനും കാരണം മേയറെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

മേയറെ ബലിയാടാക്കി പിണറായിയും കൂട്ടരും രക്ഷപ്പെടുന്നുവോ?

2 hours ago