Saturday, July 6, 2024
spot_img

കേന്ദ്ര ബഡ്ജറ്റ്; കോര്‍പറേറ്റ് നികുതി സ്ലാബിൽ മാറ്റം

ദില്ലി: കോര്‍പറേറ്റ് നികുതി സ്ലാബിൽ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാ രാമന്‍ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ പറയുന്നു.

ഇനി മുതല്‍ 400 കോടിവരെ വിറ്റുവരവുള്ള കമ്പനികള്‍ 25 ശതമാനം കോര്‍പറേറ്റ് നികുതി നല്‍കിയാല്‍ മതി. നേരത്തെ 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളായിരുന്നു 25% നികുതി ഒടുക്കേണ്ടിയിരുന്നത്.

ഭവനവായ്പ എടുക്കുന്നവര്‍ക്ക് നിലവില്‍ രണ്ടര ലക്ഷം വരെ വായ്പ ഇളവ് ലഭിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് ഒന്നര ലക്ഷം കൂടി ആദായനികുതി ഇളവ് ലഭിക്കും.

അതോടെ ആകെ ഇളവ് മൂന്നരലക്ഷം രൂപയാകും. 2020 മാര്‍ച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്കാണ് 1.5 ലക്ഷം രൂപ നികുതി കിഴിവ് ലഭിക്കുക.

Related Articles

Latest Articles