Kerala

കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; അപകടഭീഷണി ഉയർത്തുന്ന കൂറ്റൻ പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ അപകടഭീഷണി ഉയർത്തുന്ന കൂറ്റൻ പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ശക്തമായ കാറ്റിൽ ഇത്തരത്തിലുള്ള പരസ്യ ബോർഡുകൾ താഴേക്ക് പതിക്കാനും അപകടത്തിനും സാധ്യത ഉള്ളതിനാൽ ആണ് ഇവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയത്.

മാദ്ധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ആക്ടിം​ഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് നിർദ്ദേശം നൽകയത്. നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റ് 25ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Anusha PV

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

6 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

6 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

6 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

7 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

7 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

7 hours ago