Saturday, July 6, 2024
spot_img

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് മുഖ്യമന്ത്രി പദവി കൈമാറുന്നതിനായാണ് ചംപെയ് സോറന്‍ രാജിവെച്ചത്. ഹേമന്ത് സോറനും മറ്റ് നേതാക്കള്‍ക്കുമൊപ്പമാണ് ചംപെയ് സോറന്‍ രാജ്ഭവനിലെത്തിയത്. നിലവില്‍ ഹേമന്ത് സോറന്‍ ജെഎംഎമ്മിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റാണ്. മുഖ്യമന്ത്രി പദം വിട്ടുനല്‍കുന്ന ചംപെയ് സോറനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. അല്ലെങ്കിൽ ഇൻഡി മുന്നണി കോര്‍ഡിനേഷന്‍ കമ്മിറ്റി അദ്ധ്യക്ഷസ്ഥാനമോ ജെഎംഎം വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമോ നല്‍കിയേക്കുമെന്നും വിവരമുണ്ട്.

നേരത്തെ ചംപെയ് സോറന്റെ വസതിയില്‍ ചേര്‍ന്ന ഇൻഡി മുന്നണിയോഗത്തില്‍ ഹേമന്ത് സോറനെ സഭാകക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജേഷ് ഠാക്കൂറും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിറും യോഗത്തില്‍ പങ്കെടുത്തു. റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Related Articles

Latest Articles