Thursday, July 4, 2024
spot_img

കേരളത്തിനോടുള്ള വെല്ലുവിളി ! ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് വി.ഡി സതീശൻ

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം കേരളത്തിനോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള വിചിത്രമായ നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്. ടിപി കേസിലെ പ്രതികൾക്ക് 200ലധികം പരോൾ ദിവസങ്ങളും ജയിലിൽ വലിയ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ശിക്ഷാ ഇളവും നൽകുന്നു. അതിനാൽ തന്നെ, ഇതിനെ ശക്തമായി എതിർക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.

കൂടാതെ, ശിക്ഷ ഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികൾക്ക് ഇളവ് ശുപാർശ ചെയ്യാൻ ജയിൽ അധികാരികൾക്ക് എന്ത് അവകാശമാണുള്ളത് ? ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പിലെ തോൽ‌വിയിൽ നിന്ന് ഇവർ ഒന്നും പഠിച്ചിട്ടില്ല. ഇപ്പോഴും ബോംബ് ഉണ്ടാക്കുകയും ക്രിമിനലുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇരുണ്ട യുഗത്തിലാണ് സിപിഐഎമ്മെന്നും വിഡി സതീശൻ പറഞ്ഞു.

Related Articles

Latest Articles