Kerala

‘ദ കേരള സ്റ്റോറി’ക്ക്‌ സെൻസർ ബോർഡിന്റെ പ്രദര്‍ശനാനുമതി ; മുൻമുഖ്യമന്ത്രിയുടെ അഭിമുഖവും പത്ത് രംഗങ്ങളും ഒഴിവാക്കണം

വിവാദം ആളിപ്പടരുന്നതിനിടെ സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ക്ക്‌ സെൻസർ ബോർഡിന്റെ പ്രദര്‍ശാനുമതി ലഭിച്ചു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൻറെ നിര്‍മാതാവ് വിപുൽ അമൃത്‌ലാൽ ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്.
അതെ സമയം പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്.

തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്ഥാൻ വഴി അമേരിക്കയും നല്‍കുന്നു, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ നീക്കം ചെയ്യേണ്ടവയിൽ ഉൾപ്പെടുന്നു. മാത്രവുമല്ല, ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്’ പാര്‍ട്ടിയില്‍നിന്ന് ‘ഇന്ത്യന്‍’ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചു. ഈ സിനിമയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട ഏറ്റവും നീളമേറിയ രംഗവും ഇതാണ്‌.

കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദിക്കുന്നത്.

Anandhu Ajitha

Recent Posts

എകെജി സെന്റർ ആക്രമണക്കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…

12 mins ago

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

20 mins ago

ദ്വിദിന സന്ദർശനം; ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിൽ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തിൽ എത്തുന്നത്. തിരുവനന്തപുരം ഇന്ത്യൻ…

31 mins ago

നാസ രഹസ്യമായി നടത്തിയ അപ്പോളോ 20 ദൗത്യവും അതിലെ ഞെട്ടിക്കുന്ന കണ്ടെത്തലും

നാസ രഹസ്യമായി നടത്തിയ അപ്പോളോ 20 ദൗത്യവും അതിലെ ഞെട്ടിക്കുന്ന കണ്ടെത്തലും

60 mins ago

മാന്നാർ കൊലക്കേസ്; കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം തുടരുന്നു; അനിൽ കുമാറിനെ നാട്ടിലെത്തിക്കാന്‍ പോലീസ്

ആലപ്പുഴ: മാന്നാർ കൊലക്കേസിൽ മുഖ്യപ്രതി അനിൽകുമാറിനെ ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ പോലീസ്. ആദ്യം അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി…

1 hour ago

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

10 hours ago