Tuesday, July 2, 2024
spot_img

പത്താംക്ലാസ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി സിബിഎസ്ഇ

ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷയുടെ ഘടനയിൽ അടിമുടി മാറ്റങ്ങള്‍ വരുത്താനുള്ള നീക്കവുമായി സിബിഎസ്ഇ. ഒബ്ജക്ടീവ് ചോദ്യങ്ങളുടെ എണ്ണം കുറച്ച് ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളുടെ എണ്ണം കൂട്ടാനാണ് സിബിഎസ്ഇയുടെ തീരുമാനം. ഇതിലൂടെ വിദ്യാര്‍ഥികള്‍ കാണാപാഠം പഠിക്കുന്ന ശൈലിയിൽനിന്ന് പാഠഭാഗങ്ങൾ മനസിലാക്കി പഠിക്കുന്ന ശൈലിയിലേക്ക് മാറുമെന്നാണ് ബോര്‍ഡ് കണക്കുകൂട്ടുന്നത്.

മാറ്റങ്ങള്‍ പ്രവർത്തികമാക്കുന്നതോടെ ചോദ്യങ്ങളുടെ എണ്ണം കുറയുകയും ഓരോ ചോദ്യത്തിന്‍റെയും മാര്‍ക്ക് കൂടുകയും ചെയ്യും. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ഡിസ്ക്രിപ്റ്റീവ് ശൈലിയിൽ ഉത്തരങ്ങളെഴുതേണ്ടിവരും.

പരീക്ഷകളുമായി ബന്ധപ്പെട്ട് സ്വാഭാവികമായുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനത്തിനു പിന്നിലും, അന്തിമ തീരുമാനങ്ങളാകുന്ന മുറയ്ക്ക് മാതൃകാ ചോദ്യപ്പേപ്പറുകള്‍ പുറത്തിറക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ചോദ്യപ്പേപ്പറില്‍ വരുന്ന പുതിയ പരിഷ്‌കരണത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ പറയുന്നു.

Related Articles

Latest Articles