Monday, August 19, 2019

തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത് പുതുമുഖങ്ങൾ; എംഎല്‍എ സ്ഥാനം വഹിക്കുന്നവര്‍ മത്സരിക്കേണ്ടതില്ല; രാഹുല്‍ ഗാന്ധി

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ എംഎല്‍എ സ്ഥാനം വഹിക്കുന്നവര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുമ്പോള്‍ പരിഗണിക്കേണ്ടത് യുവാക്കളേയും വനിതകളേയുമാണെന്ന് അദ്ദേഹം പറഞ്ഞു. എഐസിസി...

കനത്ത മഞ്ഞു വീഴ്ച; 10 പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ശ്രീനഗര്‍ ഹൈവേയിലെ ജവഹര്‍ ടണലിലുണ്ടായ മഞ്ഞു വീഴ്ചയില്‍ 10 പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ജവഹര്‍ ടണലിന്റെ വടക്ക് പ്രദേശത്താണ് കനത്ത മഞ്ഞുവീഴ്ചയില്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം; പത്മകുമാറിനെതിരെ വീണ്ടും ദേവസ്വം കമ്മീഷണര്‍; ബോര്‍ഡ് പ്രസിഡന്‍റിന്‍റേത് രാഷ്ട്രീയ നിയമനമെന്നും എന്‍ വാസു

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ ഭിന്നത മറനീക്കി പുറത്തുവരുമ്പോള്‍ പ്രസിഡന്‍റ് എ പത്മകുമാറിനെതിരെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു വീണ്ടും രംഗത്ത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റേത് രാഷ്ട്രീയ നിയമനമാണെന്ന് എന്‍ വാസു...

രാജ്യത്ത് തവണ വ്യവസ്ഥയില്‍ വിമാനടിക്കറ്റ് ബുക്കിംഗ്; ഓഫറുമായി ഖത്തര്‍ എയര്‍വേയ്‌സ്

ദില്ലി: രാജ്യത്ത് തവണ വ്യവസ്ഥയില്‍ വിമാന ടിക്കറ്റ് ബുക്കിങ്ങുമായി ഖത്തര്‍ എയര്‍വേയ്‌സ്. ഇന്ത്യയിലെ തെരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച്‌ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഖത്തര്‍ എയര്‍വേയ്‌സിന്‍റെ വെബ്‌സൈറ്റില്‍...

സ്കൂള്‍ വൃത്തിയാക്കിയില്ല; പ്രിന്‍സിപ്പല്‍ 16 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച് അവശരാക്കി

പട്ന: ബീഹാറിലെ വൈശാലിയില്‍ സ്കൂള്‍ വൃത്തിയാക്കാഞ്ഞതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ 16 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച്‌ അവശരാക്കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധം തുടങ്ങി.

ശാരദ ചിട്ടിതട്ടിപ്പ് കേസ് ; പുതുതായി നിയോഗിച്ച പത്തംഗ സിബിഐ സംഘം ഇന്ന് കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കാന്‍ പുതുതായി നിയോഗിച്ച പത്തംഗ സിബിഐ സംഘം ഇന്ന് കൊല്‍ക്കത്തയിലെത്തും. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലാണ് പുതിയ സംഘമെത്തുന്നത്. കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ്...

ശബരിമല കര്‍മസമിതിയുടെ പ്രതിഷേധ ദിനം ഇന്ന്

പത്തനംതിട്ട: യുവതീ പ്രവേശത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീംകോടതിയില്‍ നിലപാടെടുത്തതിനെതിരെ ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കര്‍മസമിതി...

നോ​യി​ഡ​യി​ല്‍ കൊ​ടു​ങ്കാ​റ്റ്; 24 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു

നോ​യി​ഡ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ ഉണ്ടായ കൊ​ടു​ങ്കാ​റ്റി​ല്‍ 24 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. ഇ​രു​പ​തോ​ളം പേ​ര്‍​ക്ക് പ​രുക്കേ​റ്റു. ഇന്നലെ രാ​ത്രിയോടെ ​നോയിഡയിലെ അ​ലിബ​ര്‍​ദി​പു​ര്‍ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പ​രുക്കേ​റ്റ​വ​രെ...

ഐഎന്‍എക്‌സ് മീഡിയ കേസ്; പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചിദംബരത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന....

കുരുക്ക് മുറുക്കാനൊരുങ്ങി സിബിഐ; ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ കമ്മിഷണര്‍ക്ക് പിന്നാലെ തൃണമൂല്‍ എം.പിയെയും പൂട്ടാന്‍ സി.ബി.ഐ നീക്കം

ദില്ലി : ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷിന് സിബിഐ നോട്ടീസ്. കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കുമുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ്...

Follow us

28,700FansLike
176FollowersFollow
26FollowersFollow
54,562SubscribersSubscribe

Latest news

Tatwamayi News

FREE
VIEW