Kerala

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും; ആഭ്യന്തര വകുപ്പ് ദുർബലം; കോൺഗ്രസുമായി കേരളത്തിലും സഖ്യമാകാമെന്ന് സിപിഐ മലപ്പുറം ക്യാമ്പ്

മലപ്പുറം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ മലപ്പുറം ജില്ലാ ക്യാമ്പ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാഗമായി അടിയന്തരമായി സിപിഎം തിരുത്തണം. ഇല്ലെങ്കിൽ കേരളത്തിൽ ഇടത് മുന്നണി തകരും. പാർട്ടി ജനങ്ങളിൽ നിന്നും അകന്നു. കേരളത്തിലെ ആഭ്യന്തര വകുപ്പ് ദുർബലമെന്നും കേരളത്തിലും കോൺഗ്രസ്സുമായി സഖ്യമാകാമെന്നും ക്യാമ്പിൽ പങ്കെടുത്ത നേതാക്കൾ തുറന്നടിച്ചു. എന്നാൽ ഇതൊരു പാർട്ടി ക്യാമ്പാണെന്നും ഇത്തരം വിമർശനങ്ങൾ മറ്റൊരു അവസരത്തിലാകാമെന്നും പറഞ്ഞ് സംസ്ഥാന നേതാക്കൾ അംഗങ്ങളുടെ അഭിപ്രായ പ്രകടനങ്ങളെ വിലക്കി.

ദേശീയതലത്തിൽ കോൺഗ്രസ്സുമായി സഹകരണം ആകാമെങ്കിൽ കേരളത്തിലും അതാകാമെന്ന് സിപിഐക്കുള്ളിൽ നേരത്തെയും അഭിപ്രായം ഉയർന്നിരുന്നു. സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കാനാണ് കേരളത്തിലെ നേതാക്കൾ കോൺഗ്രസ് ബാന്ധവം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വിവിധ സിപിഐ ഘടകങ്ങൾ സിപിഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മലപ്പുറം ക്യാമ്പിലും പാർട്ടിനേതാക്കൾ വിമർശനം തുടരുന്നത്.

Kumar Samyogee

Recent Posts

പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ല ! എന്തിനാണ് ഭയക്കേണ്ട കാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തിനാണ് ഭയക്കേണ്ട…

15 mins ago

ഡോ.വന്ദനാ ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിർമിക്കാൻ മാതാപിതാക്കൾ ; നിർമാണം വിവാഹത്തിനായി മാറ്റിവച്ച പണം കൊണ്ട്

ആലപ്പുഴ : ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിർമിക്കാനൊരുങ്ങി മാതാപിതാക്കൾ. വന്ദനയുടെ വിവാഹത്തിനായി നീക്കിവച്ച പണമുപയോഗിച്ചാണ് മാതാപിതാക്കളായ കെ…

18 mins ago

വീണ്ടും ‘ആവേശം’ മോഡലിൽ ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷം ! തൃശ്ശൂരിൽ 16 സ്‌കൂൾ കുട്ടികളടക്കം 32 പേർ പിടിയിൽ

തൃശ്ശൂർ : "ആവേശം" സിനിമയിലെ രംഗണ്ണൻ മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാത്തലവന്റെ പിറന്നാൾ ആഘോഷം. സംഭവത്തിൽ 16 സ്‌കൂൾ കുട്ടികളടക്കം…

20 mins ago

ബിനോയ് വിശ്വം പ്രതികരിച്ചത് സിപിഐഎം നിലപാട് മനസിലാക്കാതെ!അധോലോക പ്രവർത്തനം പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് നടത്താൻ അനുവദിക്കില്ല; വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം -സിപഐ പോര് അടുത്ത തലത്തിലേക്ക് . സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന…

24 mins ago

മുഖ്യമന്ത്രിയുടെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം! വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനർനിയമനം;വിശദീകരണം തേടി അക്കൗണ്ടന്റ് ജനറൽ

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങി പിണറായി സർക്കാർ . മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. നിയമനത്തിൽ അക്കൗണ്ടന്റ്…

2 hours ago