ഐ ടി രംഗത്തെ കേരളത്തിന്‍റെ സാധ്യതകള്‍; ക്രിസ് ഗോപാലകൃഷ്ണൻ സംസാരിക്കുന്നു

0

തിരുവനന്തപുരം: ഇൻഡിപെൻഡന്‍റ് ഇന്‍റലക്ച്വല്‍സ് ഇനിഷ്യേറ്റീവിന്‍റെ നേതൃത്വത്തിൽ ഐടി രംഗത്തെ പുതിയ പ്രവണതകളും കേരളത്തിന്‍റെ സാധ്യതകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

ജനുവരി 25 ന് വൈകിട്ട് തിരുവനന്തപുരം നാഷണൽ ക്ലബിൽ നടക്കുന്ന സെമിനാറിൽ ഇൻഫോസിസ് സ്ഥാപക ചെയർമാൻ ക്രിസ് ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. തലസ്ഥാനത്തെ വിവിധ ഐടി സ്ഥാപനങ്ങളിലെ വിദഗ്ധരും പ്രഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികളും ഉൾപ്പെട്ട സദസിനെയായിരിക്കും ക്രിസ് ഗോപാലകൃഷ്ണൻ അഭിസംബോധന ചെയ്യുക.

സെമിനാറിന് ശേഷം സി കെ. സിദ്ധിഖ് നയിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here