കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനവും ലഭിക്കുന്നത് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക്

0

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യുന്ന ആകെ സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനവും മുസ്‌ലിം മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍. ക്രിസ്ത്യന്‍ മതവിഭാഗത്തിലെ കുട്ടികള്‍ക്ക് 7.5 ശതമാനം ലഭിക്കുമ്പോള്‍ ഹിന്ദുമതത്തിലെ കുട്ടികള്‍ക്ക് ലഭിക്കുന്നതാകട്ടെ 4.7 ശതമാനം മാത്രം.

കേന്ദ്രസര്‍ക്കാരിന്റെ 20 പദ്ധതികളിലായി 2018- 19 സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത ഔദ്യോഗിക ഡേറ്റയിലാണ് ഈ കണക്കുകള്‍. അതനുസരിച്ച് വിദ്യാര്‍ത്ഥികളായ 88 ലക്ഷം മുസ്‌ലിങ്ങള്‍ക്കും 8.26 ലക്ഷം ക്രിസ്ത്യാനികള്‍ക്കും 5.45 ലക്ഷം സിക്കുകാര്‍ക്കും 5.2 ലക്ഷം ഹിന്ദുക്കള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ചത്.

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here