ചെന്നൈ:മലയാളത്തിന്‍റെ പ്രശസ്ത നടിമാരായ ശോഭനയും ഉര്‍വശിയും പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു.സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് ഈ അഭിനയ പ്രതിഭകള്‍ ഒന്നിക്കുന്നത്..

1987ല്‍ മമ്മൂട്ടിയെ നായകനാക്കി ഐവി ശശി – ലോഹിതദാസ് കൂട്ടുകെട്ട് ഒരുക്കിയ മുക്തിയിലാണ് ശോഭനയും ഉര്‍വശിയും അവസാനമായി ഒന്നിച്ചഭിനയിച്ചത്. നിരവധി ചിത്രങ്ങളില്‍ ശോഭനയും ഉര്‍വശിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഉര്‍വശി ഇപ്പോള്‍ ഒമര്‍ ലുലുവിന്‍റെ ധമാക്കയിലഭിനയിച്ച് വരികയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് മലയാളത്തില്‍ ശോഭന ഒടുവില്‍ അഭിനയിച്ചത്.

ദ വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് അനൂപ് സത്യന്‍റെ ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ ചെന്നൈയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് ദുല്‍ഖറിന്‍റെ നായിക. സുരേഷ് ഗോപിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

LEAVE A REPLY

Please enter your comment!
Please enter your name here