ജയ് ശ്രീരാം..ഇനി നമ്മുടെ ഊഴം;രാമക്ഷേത്രത്തിനായി അക്ഷയ്കുമാറിന്റെ സംഭാവന

0
akshay kumar on ram mandir,ayodhya

 അയോധ്യ രാമക്ഷേത്രനിര്‍മ്മാണത്തിന് സംഭാവന നല്‍കി ബോളിവുഡ് താരം അക്ഷയ്കുമാര്‍. ട്വിറ്ററിലൂടെയാണ് അക്ഷയ്കുമാര്‍ രാമക്ഷേത്രത്തിന് സംഭാവന നല്‍കിയ കാര്യം ലോകത്തോട് പങ്കുവെച്ചത്.

വീട്ടില്‍ നിന്നും പങ്കുവെച്ച  വീഡിയോയില്‍ എല്ലാവരും സംഭാവനചെയ്യണമെന്നും അക്ഷയ്കുമാര്‍ പറയുന്നു.  എല്ലാവരെയും സംഭാവനനല്‍കുന്നതിന് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം രാമായണത്തിലെ ഒരു കഥയും താരം പങ്കുവെക്കുന്നുണ്ട്. ശ്രീരാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണം അയോധ്യയില്‍ തുടങ്ങിവെച്ചത് സന്തോഷമുള്ള കാര്യമാണെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ അക്ഷയ്കുമാര്‍ പറഞ്ഞു.

‘ഇനി നമ്മുടെ ഊഴമാണ്. ഞാന്‍ അതിന് തുടക്കമിട്ട് കഴിഞ്ഞു,’ സാമ്പത്തികസഹായം നല്‍കിയതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അക്ഷയ്കുമാര്‍ പറഞ്ഞു. ‘നിങ്ങളും ഇതില്‍ ചേരുമെന്ന് കരുതുന്നു. ജയ് ശ്രീറാം,’ അദ്ദേഹം ട്വീറ്റില്‍ പറയുന്നു.