‘എന്‍റെ ഗര്‍ഭാവസ്ഥയെ ഞാന്‍ പുണരുന്നു ശരീരത്തിലെ പാടുകളും, അമിതഭാരവും എല്ലാം ഉള്‍പ്പെടെ തന്നെ. ഈ ചിത്രം മാതൃത്വത്തെ പ്രതിനിധാനം ചെയ്യുന്നു. എന്റെ ശരീരത്തിന്റെ കഴിവുകളോര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു. സ്ത്രീ ഒരു അദ്ഭുതമാണ്.’ തന്‍റെ നിറവയറിന്‍റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് എമി കുറിച്ചു. ഗര്‍ഭാവസ്ഥയിലും തന്‍റെ ഫിറ്റ്‌നസ് ദിനചര്യകള്‍ മുടക്കാന്‍ താരം തയ്യാറായിട്ടില്ല. യോഗ ചെയ്താണ് എമി ആരോഗ്യം സംരക്ഷിക്കുന്നത്.

വാഷിങ്ടണ്‍: തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് എമി ജാക്‌സണ്‍. അമ്മയാകാന്‍ പോകുന്നതിലുള്ള സന്തോഷത്തിലാണ് ഇപ്പോള്‍ താരം. ഗര്‍ഭകാലം വളരെ ശ്രദ്ധാപൂര്‍വ്വമാണ് എമി കൊണ്ടു പോകുന്നത്. സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറി ഗര്‍ഭപരിചരണങ്ങളിലാണ് താരം. ഗര്‍ഭകാല വിശേഷങ്ങളെല്ലാം തന്നെ താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here