അതുല്യ നടൻ്റെ ഓർമ്മകളിൽ കേരളം ; നരേന്ദ്ര പ്രസാദിന് നാടിൻറെ സ്മരണാഞ്ജലി

0

ഇന്ന് നവംബർ 3 മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത അതുല്യനടൻ നരേന്ദ്രപ്രസാദിന്റെ 16 മത് ചരമവാർഷികമാണിന്ന് , 2003 നവംബര് 3 നാണ് അനുഗ്രഹീത നടൻ നമ്മെ വിട്ടു പോയത് . സാഹിത്യ നിരുപകൻ,അധ്യാപകൻ, നാടകനടൻ നാടക നിരുപകൻ, ചലച്ചിത്ര നടൻ ഡബിങ്ങ് ആർട്ടിസ്റ്റ് എം.ജി യുണിവേഴ്സിറ്റി സ്കൂൾ ഓഫ് ലേറ്റേഴ്സിന്റെ ഡയറക്ടർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വം.വൈശാലിയിൽ ബാബു ആന്റണിയുടെ കഥാപാത്രത്തിനും ചിത്രത്തിലെ രഞ്ജിനിയുടെ അച്ഛനായ നടന്റെ കഥാപാത്രത്തിനും നരേന്ദ്രപ്രസാദ് നല്കിയ ശബ്ദം ഇന്നും ആ കഥാപാത്രങ്ങളുടെ മികവ് എടുത്തുകാട്ടുന്നു. സിനിമയിൽ അദദ്ദേഹം നിറഞ്ഞാടിയ പല കഥാപാത്രങ്ങളും ഇന്നും ആസ്വാദക ഹൃദയത്തിൽ വേറിട്ടു നില്ക്കുന്നു.

ആറാം തമ്പുരാനിലെ കുളപ്പുള്ളി അപ്പൻ പൈതൃകത്തിലെ ചെമ്മാതിരി മേലേപ്പറമ്പിലെ അച്ഛൻ ,ചേട്ടൻ ബാവ ഏകലവ്യനിലെ സ്വാമി ആമൂർത്താനന്ദജി തലസ്ഥാനത്തിലെ രാഷ്ട്രിയ നേതാവ് ഒക്കെ അദ് ദേഹത്തിന്റെ അഭിനയ പാടവം എടുത്തുകാട്ടിയ കഥാപാത്രങ്ങളാണ്. വില്ലനായും ഹാസ്യനടനായും ഗൗരവമുള്ളകഥാപാത്രങ്ങളെയും ഒക്കെ ഒരു പോലെ ഇണങ്ങിയ നടൻ .അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് തോന്നുന്ന നിമിഷങ്ങൾ സമ്മാനിച്ച അതുല്യ നടൻ.മരണത്തിന് ഒരിക്കലും യഥാർത്ഥ കലാകാരന്റെ ഓർമ്മകളെ മായ്ക്കാൻ കഴിയില്ല, ആ വലിയ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

LEAVE A REPLY

Please enter your comment!
Please enter your name here