ബംഗളുരു: ബഡ്‌ജറ്റ്‌ ഹോട്ടൽ ശൃംഖലയായ ” ഒയോ “യുടെ സ്ഥാപകനായ റിതേഷ് അഗർവാളിനെതിരെ ബംഗളൂരിൽ ക്രിമിനൽ കേസ്.തന്നെ പറ്റിച്ച് ഒരു കോടിയോളം രൂപ ഒയോ തട്ടിയെടുത്തുവെന്ന് ബംഗളൂരിൽ ഒയോയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ഒരു ഹോട്ടലുടമ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്.

നിബന്ധനകൾക്കു വിരുദ്ധമായി കമ്പനി ലാഭവിഹിതത്തിലെ 80 ശതമാനവും കൈക്കലാക്കി എന്നാണ് വിമുക്തഭടൻ കൂടിയായ നടരാജൻ എന്ന ഹോട്ടലുടമ പരാതിയിൽ പറയുന്നത്.ഡൽഹിക്കടുത്ത് ഗുരുഗ്രാമിലാണ് ഒയോ ശൃംഖലയുടെ ഇന്ത്യയിലെ ആസ്ഥാനം. ഒയോ സ്ഥാപകനായ റിതേഷിനും രണ്ട് സഹപ്രവർത്തകർക്കുമെതിരെ IPC 406 ഉം 420 യും പ്രകാരമാണ് കേസ്.

കേസ് കോടതി പരിഗണനയിൽ ആയതിനാൽ പ്രതികരിക്കുന്നില്ലെന്നാണ് ഒയോ യുടെ നിലപാട്. നേരത്തെ അവർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here