Wednesday, April 24, 2024
spot_img

ബസുകള്‍ക്ക് അധികനിരക്ക് വാങ്ങാം; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

സ്വകാര്യ ബസുകള്‍ക്ക് അധികചാര്‍ജ് ഈടാക്കാമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തു. സാമൂഹിക അകലം ഉറപ്പാക്കി സര്‍വീസ് നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നിരക്കുവര്‍ധന സംബന്ധിച്ച സമിതി റിപ്പോര്‍ട്ടില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണം.

അതേസമയം, കോവിഡ് നിയന്ത്രണം നിലനിന്ന സമയത്തേക്ക് മാത്രമാണ് ചാര്‍ജ് കൂട്ടിയത്. പഴയ നില പുനഃസ്ഥാപിച്ചാല്‍ യാത്രക്കാരുടെ ക്ലേശം അവസാനിക്കില്ല. കോടതി ഉത്തരവിന്റെ അന്തസ്സത്ത മനസിലാക്കി തുടര്‍ നടപടിയെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles