CRIME

ദില്ലിയിൽ വീണ്ടും കൊടുംക്രൂരത ! പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു ! 2 പേർ അറസ്റ്റിൽ

ദില്ലിയിൽ പത്ത് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദില്ലി നരേല മേഖലയിലാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. കേസിൽ രാഹുൽ, ദേവ്ദത്ത് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മകളെ കാണാനില്ലെന്ന് കാട്ടി പരാതിയുമായി പെൺകുട്ടിയുടെ പിതാവ് പോലീസ് സ്റ്റേഷനിൽ എത്തുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രദേശത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ക്രൂര കൂട്ടബലാത്സം​ഗത്തിനിരയായിട്ടുണ്ട് എന്ന കാര്യം വ്യക്തമായത്. അറസ്റ്റിലായ രാഹുൽ, ദേവ്ദത്ത് എന്നിവർ പ്രദേശവാസികൾ തന്നെയാണ്. തട്ടിക്കൊണ്ട് പോകൽ,കൊലപാതകം,കൂട്ടബലാത്സം​ഗം, പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിയുമായി യുവാക്കൾ നടന്നു പോകുന്നത് കണ്ടിരുന്നതായി പ്രദേശവാസി നൽകിയ മൊഴിയാണ് അന്വേഷണം യുവാക്കളിൽ എത്തിച്ചത്

Anandhu Ajitha

Recent Posts

തൃശ്ശൂരിൽ ബിജെപിയുടെ വിജയരഹസ്യം വെളിപ്പെടുത്തി ബി രാധാകൃഷ്ണമേനോൻ

അക്കൗണ്ട് തുറക്കലല്ല ഇനി കേരളത്തിൽ ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്‌ഷ്യം

4 mins ago

യുഎഇയിൽ ബലിപ്പെരുന്നാൾ ആഘോഷിച്ച് അനന്തപുരി പ്രവാസി കൂട്ടായ്മ !ശ്രദ്ധേയമായി വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന മൈലാഞ്ചി പെരുന്നാൾ

ഷാർജ: യുഎഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി…

28 mins ago

ലോക്സഭയിൽ ‘ ഹൈന്ദവ വിരുദ്ധ’ പരാമർശവുമായി രാഹുൽ ഗാന്ധി ! ഒന്നടങ്കം എതിർത്ത് ഭരണപക്ഷം ; രാഹുൽ മാപ്പ് പറയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ നടന്ന ചർച്ചയ്ക്കിടെ ' ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

1 hour ago

രാഹുൽ പറഞ്ഞാൽ ചെയ്തിരിക്കും !

ഞങ്ങൾ തോറ്റെന്ന് ആരെങ്കിലും ഇവരെയൊന്ന് പറഞ്ഞു മനസിലാക്കുമോ ? വെട്ടിലായി കോൺഗ്രസ് !

1 hour ago

ജമ്മുകശ്മീരിലെ ധർമരി മേഖലയിൽ ശിവക്ഷേത്രത്തിന് നേരെ ജിഹാദി ആക്രമണം ! പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ ; അതിവേഗ നടപടിയുമായി പോലീസ് ; 12 പേർ കസ്റ്റഡിയിൽ

ജമ്മുകശ്മീരിലെ ധർമരി മേഖലയിൽ ശിവക്ഷേത്രം തകർത്ത് പ്രകോപനമുണ്ടാക്കാൻ ജിഹാദികളുടെ ശ്രമം. റെയ്‌സി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ധർമ്മരിയിലെ ശിവക്ഷേത്രത്തിന്…

2 hours ago

സത്യഭാമയെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിയവർ ഇപ്പോൾ എവിടെ ?

പ്രബുത്ത മലയാളികൾ ചമ്പൂർണ്ണ ചാച്ചരത ! മീരാനന്ദന്റെ വിവാഹ ചിത്രങ്ങൾക്ക് മലയാളികളുടെ കമന്റ് കാണണം

2 hours ago