Kerala

അട്ടപ്പാടി മധു കേസിലെ പ്രതി ബ്രാഞ്ച് സെക്രട്ടറി; സംഭവം വാർത്തയായതോടെ ജനരോക്ഷം; പുലിവാല് പിടിച്ച്‌ സി.പി.എം

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ‍യുവാവ് മധുവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി സി.പി.എം ബ്രാഞ്ച് സെക്രട്ടറി. മൂന്നാം പ്രതി ഷംസുദ്ദീന്‍ പാലക്കാടിനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഏരിയ നേതൃത്വത്തിന്‍റെ എതിര്‍പ്പ് മറികടന്നാണ് ഷംസുദ്ദീനെ തെരഞ്ഞെടുത്തത് . സംഭവം വാര്‍ത്തയായതോടെ ഷംസുദ്ദീനെ തലസ്ഥാനത്ത് നിന്നും നീക്കി. മുക്കാലി ബ്രാഞ്ചില്‍ പുതിയ സെക്രട്ടറിയെ ഇന്ന് തന്നെ തെരഞ്ഞെടുക്കാന്‍ പാലക്കാട് ജില്ല സി.പി.എം കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇപ്പോൾ.

2018ലായിരുന്നു മോഷണക്കുറ്റം ആരോപിച്ച്‌ ആദിവാസിയായ മധുവിനെ ഒരു കൂട്ടം ആളുകള്‍ അടിച്ചുകൊന്നത്. കേസിന്‍റെ വിചാരണ തുടങ്ങിയിട്ടില്ല. വിശപ്പടക്കാന്‍ വേണ്ടി ഭക്ഷണം മോഷ്ടിച്ചതിനായിരുന്നു ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. വിശപ്പടക്കാൻ കാടു കയറിയ മാനസികാസ്വസ്ഥമുള്ള മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതും മാത്രമല്ല തല്ലിക്കൊല്ലുന്നതിന് മുൻപ് കൈകള്‍ കൂട്ടിക്കെട്ടി സെല്‍ഫി എടുക്കുകയും ചെയ്തു ഇവർ.

മധുവിനെ കൈകള്‍ ബന്ധിച്ച്‌ മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ പ്രതികൾ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ ജനരോഷം ഉയര്‍ന്നത്.

admin

Recent Posts

ബൂട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി പോലീസിന്റെ അതിക്രമം; പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കൾ ഒളിച്ചിരുന്നു എന്ന് ആരോപണം; കസ്റ്റഡിയിലെടുത്തത് ദർശനത്തിനെത്തിയ യുവാക്കളെയെന്ന് നാട്ടുകാർ

ഹൈദ്രാബാദ്: പോലീസ് ബൂട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി ആചാര ലംഘനം നടത്തിയതായി ആരോപണം. ഹൈദരാബാദിലെ നാംപള്ളി ശ്രീ കാശി വിശ്വനാഥ…

6 mins ago

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH GOPI

തീർത്ഥാടന സർക്യൂട്ടും എയിംസും വരും ! കൊച്ചി മെട്രോ വേറെ ലവലിലേക്ക് എത്തും ! കേരളത്തിന് ആവേശമായി സുരേഷ്‌ഗോപി |SURESH…

23 mins ago

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലേക്ക്! ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും; സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കി സ്വീകരിക്കാൻ പുടിൻ

ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…

2 hours ago

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

3 hours ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

3 hours ago

കോഴിക്കോട്ട് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 14കാരൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…

3 hours ago