India

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ‘ദി കേരള സ്റ്റോറി’ പ്രചാരണായുധമാക്കാനൊരുങ്ങി ബിജെപി; ബംഗളൂരുവിൽ ദേശീയ അദ്ധ്യക്ഷനൊപ്പം സിനിമ കാണാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ഷണം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ദി കേരള സ്റ്റോറി സിനിമ പ്രചാരണായുധമാക്കാനൊരുങ്ങി ബിജെപി. ബെംഗളൂരുവിലെ ഗരുഡാമാളിൽ ഇന്ന് രാത്രി എട്ടരയ്ക്ക് നടക്കുന്ന പ്രത്യേക പ്രദർശനത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്‌ക്കൊപ്പം സിനിമ കാണാന്‍ വിദ്യാര്‍ത്ഥിനികൾക്ക് ക്ഷണം ലഭിച്ചു.

ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയാണ് ബെംഗളൂരുവിലെ വിദ്യാര്‍ത്ഥിനികളെ പ്രത്യേകം ക്ഷണിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ‘കേരളത്തിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും സാമൂഹിക പ്രശ്നങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സിനിമയാണ് ‘ദി കേരള സ്റ്റോറി. നമ്മുടെ പെണ്‍കുട്ടികള്‍ക്കായുള്ള സന്ദേശം അതിലുണ്ട്’. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 100 സീറ്റുകളാണ് ഉള്ളതെന്നും സിനിമ കാണാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ട്വീറ്റിലുണ്ട്.

ബംഗാളി സംവിധായകൻ സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിൽ കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെൻസർ ബോർഡിന്റെ നിർദേശപ്രകാരം പത്ത് രംഗങ്ങൾ ഒഴിവാക്കിയാണ് ചിത്രം അഞ്ചാം തീയതി റിലീസ് ചെയ്തത്.

Anandhu Ajitha

Recent Posts

ജൂൺ 22 മുതൽ കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാർ വേളാങ്കണ്ണിയില്‍ ജീവനൊടുക്കിയ നിലയില്‍ ! ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് സംശയം

തൃശ്ശൂര്‍ : കഴിഞ്ഞ മാസം 22 മുതൽ കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാർ വേളാങ്കണ്ണിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന്…

42 mins ago

മാന്നാർ ശ്രീകല കൊലക്കേസ് ! മൂന്ന് പ്രതികളും ഈ മാസം എട്ട് വരെ പോലീസ് കസ്റ്റഡിയിൽ ; കലയെ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു

മാന്നാറിലെ ശ്രീകല കൊലക്കേസിൽ മൂന്ന് പ്രതികളെയും ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ…

1 hour ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം ! ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണ ഇടവേളയിലാണ് റീൽ എടുത്തതെന്ന വിശദീകരണവുമായി ഉദ്യോഗസ്ഥർ; ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി

പത്തനംതിട്ട : സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണത്തിൽ നടപടി. സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവല്ല…

1 hour ago

ശ്രീകലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴി !!!അനിലിന്റെ അയൽവാസി മുഖ്യസാക്ഷിയായേക്കും ! പ്രതികളെ കോടതിയിൽ ഹാജരാക്കി

മാന്നാറിലെ ശ്രീകല കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന നിർണായക സാക്ഷി മൊഴി…

2 hours ago