Kerala

“ഉടുമുണ്ട് ഉരിഞ്ഞ് തലങ്ങും വിലങ്ങും വെട്ടി”; വിങ്ങിപ്പൊട്ടി രഞ്ജിത്തിന്റെ ‘അമ്മ; പോപ്പുലർഫ്രണ്ട് കൊലപ്പെടുത്തിയ രഞ്ജിത്തിന്റെ ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും

ആലപ്പുഴ: പോപ്പുലർഫ്രണ്ട് (Popular Front) കൊലപ്പെടുത്തിയ ബിജെപി ഓബിസി മോർച്ച നേതാവ് രഞ്ജിത്തിന്റെ ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും. നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അദ്ദേഹത്തിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഒൻപത് മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

അതേസമയം ഉച്ചയോടെ തൃക്കുന്നപുഴ വലിയഴീക്കലിലെ കുടുംബവീട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടത്തുക. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും വിലാപ യാത്രയായാണ് മൃതദേഹം കൊണ്ടുപോകുക. ആലപ്പുഴ ജില്ലാ കോടതി വളപ്പിൽ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും. ഇതിന് ശേഷമാകും സംസ്‌കാരചടങ്ങുകൾക്കായി മൃതദേഹം തൃക്കുന്നപുഴയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകുക. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കും.

എന്നാൽ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും. വൈകിട്ട് മൂന്ന് മണിയ്‌ക്കാണ് യോഗം. മന്ത്രിമാരായ സജി ചെറിയാൻ, സി പ്രസാദ് എന്നിവരുൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. ജില്ലാ കളക്ടർ ആണ് ഇന്നലെ സർവ്വ കക്ഷി യോഗം വിളിച്ചത്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ സമാധാന അന്തരീക്ഷം തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കളക്ടറുടെ അടിയന്തിര ഇടപെടൽ. അതേസമയം ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും.

വിങ്ങിപ്പൊട്ടി രഞ്ജിത്തിന്റെ അമ്മ

ഇന്നലെ രാവിലെയോടെയാണ് പോപ്പുലർഫ്രണ്ട് പ്രവർത്തകർ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മകനെ തന്റെ കൺമുന്നിലിട്ട് എസ്ഡിപിഐ ഭീകരർ വെട്ടിക്കൊന്നതിന്റെ നടുക്കത്തിലാണ് രഞ്ചിത്തിന്റെ അമ്മ വിനോദിനി. ആരോഗ്യവകുപ്പിലെ മുൻ സൂപ്രണ്ട് കൂടിയായ അമ്മയുടെ കണ്ണിൽ ഭീതി നിഴലിക്കുകയാണ്.

“എന്റെ മോൻ ആർക്കും ദോഷമായി സംസാരിക്കുക പോലുമില്ല. പിന്നെ എന്തിനാണ് എന്റെ മകനെ ഇങ്ങനെ അരുംകൊല ചെയ്തത്’ എന്ന് തലതല്ലിക്കരഞ്ഞു കൊണ്ടാണ് ആ അമ്മ ചോദിക്കുന്നത്. രാവിലെ അമ്പലത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷം വീടിന് മുകളിലേക്ക് പോകുമ്പോഴാണ് ആരോ ഗേറ്റ് ചവിട്ടി തുറന്ന് അകത്തേക്ക് കയറുന്ന ശബ്ദം ശ്രദ്ധിച്ചത്. വെട്ടുകത്തിയും വാളും ചുറ്റികയുമൊക്കെയായിരുന്നു അവരുടെ കയ്യിൽ. വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നവർ ടീപ്പോയ് ചുറ്റിക കൊണ്ട് അടിച്ചു തകർത്തു. ആ ശബ്ദം കേട്ടാണ് രഞ്ചിത്ത് കിടപ്പ് മുറിയിൽ നിന്ന് പുറത്തേക്ക് വന്നത്. ഉടനെ അവനെ പിടിച്ച് തലയിൽ ചുറ്റിക കൊണ്ട് അടിച്ച് വീഴ്‌ത്തി. ഉടുമുണ്ട് ഉരിഞ്ഞെടുത്ത ശേഷം തലങ്ങും വിലങ്ങും വെട്ടി വീഴ്‌ത്തുകയായിരുന്നു. നിലവിളിച്ച് കൊണ്ട് ഓടിയെത്തിയ എന്നെ തള്ളി താഴെ ഇടുകയായിരുന്നു. രഞ്ചിത്തിന്റെ ഭാര്യ ലിഷയും അടുക്കളയിൽ നിന്നും ഓടിയെത്തി. അവളേയും തള്ളി താഴെയിട്ടു. ഇളയമകൾ ഹൃദ്യ അച്ഛാ എന്ന് വിളിച്ച് മുന്നോട്ട് വന്നപ്പോഴേക്കും അവളുടെ നേരെയും വടിവാളെടുത്ത് വീശി. കുഞ്ഞ് ഇത് കണ്ട് പേടിച്ച് മുറിയിലേക്ക് മാറി. താഴെ വീണ എന്റെ മുഖത്ത് കസേര കൊണ്ട് അമർത്തിപ്പിടിച്ച് കത്തിയെടുത്ത് കഴുത്തിന് നേരെ വച്ചു. കൊന്നു കളയുമെന്നും അവർ ഭീഷണിപ്പെടുത്തി. തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും എന്റെ മകനെ അവർ തലങ്ങും വിലങ്ങും വെട്ടിവീഴ്‌ത്തുകയായിരുന്നു. തലയിലും കാലിലുമെല്ലാം എത്രയോ വെട്ടേറ്റാണ് എന്റെ കുഞ്ഞ്…”

തുടർന്ന് വാക്കുകൾ ഒന്നും പറയാനാകാതെ ആ അമ്മ തളർന്നു കരയുകയായിരുന്നു. വിനോദിനിയുടെ ഇളയ മകൻ അഭിജിത്തും കൊലപാതകമുണ്ടായ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. ഇദ്ദേഹം ശബരിമലയിൽ പോയ ശേഷം തിരികെ ഇവിടേക്കായിരുന്നു വന്നത്. മുകൾനിലയിൽ ഉറക്കത്തിലായിരുന്ന മകനെ ഈ സമയം വിളിച്ചെങ്കിലും ഉറക്കത്തിലായതിനാൽ കേട്ടില്ല. രാവിലെ മൂത്ത മകൾ ഭാഗ്യ ട്യൂഷൻ ക്ലാസിൽ പോകുന്നതിന് വേണ്ടിയാണ് വാതിൽ തുറന്നത്. പിന്നീട് ഇത് അടച്ചിടാതെ ചാരിയിടുകയായിരുന്നു. ഈ വാതിൽ തള്ളിത്തുറന്നാണ് അക്രമി സംഘം അകത്തേക്ക് കയറിയത്.

admin

Recent Posts

തൃശ്ശൂരിൽ വൻ രാസലഹരി മരുന്നുവേട്ട !രണ്ടരക്കിലോ MDMAയുമായി കണ്ണൂർ സ്വദേശി ഫാസിൽ അറസ്റ്റിൽ

തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…

3 hours ago

ജാമ്യത്തിൽ ഇറങ്ങിയ ഹേമന്ത് സോറെൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് |OTTAPRADAKSHINAM

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി മുന്നണിയെ ഇത്തവണ പുറത്താക്കുമെന്ന് ബിജെപി #hemanthsoren #congress #bjp

3 hours ago

ഇടതിന്റെയും വലതിന്റെയും അന്ത്യം ഉടൻ|BJP

പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm

3 hours ago

ഇവൻ നിസാരക്കാരനല്ല !

ആളൊരു ഭീകരൻ ; പ്രതിരോധിച്ചേ മതിയാവൂ, പക്ഷെ എങ്ങനെ?

3 hours ago

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…

4 hours ago