Kerala

“ബിജെപി പ്രവർത്തകരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നു!!!” കേരളാ പോലീസ് വെറും നോക്കുകുത്തികളെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്

ആലപ്പുഴ: കേരളത്തിൽ ബിജെപി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് (Nityanand Rai). ഇസ്ലാമിക ഭീകരവാദികൾ കൊലപ്പെടുത്തിയ രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതിനിടെ കൊച്ചി വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രതികരണം.

ബിജെപി നേതാവിന്റെ കൊലപാതകത്തിൽ പോലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നും,അന്വേഷണം ഏകപക്ഷീയമായാണ് നടക്കുന്നതെന്നും നിത്യാനന്ദ റായ് ആരോപിച്ചു. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം നടക്കുന്നത്.കേരളത്തിൽ ബി.ജെപി നേതാക്കളുംപ്രവർത്തകരും വ്യാപകമായി അക്രമിക്കപ്പെടുന്നു .ഇത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. അദ്ദേഹം വ്യക്തമാക്കി. എല്ലാ സംഭവങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം വേണമെന്നും നിത്യാനന്ദ റായ് ആവശ്യപ്പെട്ടു. ബി.ജെപി പ്രവർത്തകരെ അനാവശ്യമായി കേസിൽ കുടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനിച്ചിരുന്ന സർവ്വകക്ഷിയോഗം നാളത്തേക്ക് മാറ്റി. യോഗത്തിന്റെ സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകനായ രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ച സമയത്തായിരുന്നു സർവ്വകക്ഷിയോഗം നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. സമയം തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിന്റെ സമയം മാറ്റിയത്.

admin

Recent Posts

ട്വന്റി -20 ലോകകപ്പ് ഫൈനൽ ! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു ! 2 വിക്കറ്റ് നഷ്ടമായി

ട്വന്റി- 20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ടൂർണമെന്റിൽ ലോകകപ്പിൽ തോൽവിയറിയാതെ…

30 mins ago

ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നത് !! രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെ വികലമാക്കാൻ ശ്രമം നടന്നു ! യുഎസ്‌സിഐആർഎഫ്‌ റിപ്പോർട്ടിനെ തള്ളി ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ

യുഎസ്‌സിഐആർഎഫ്‌ തയ്യാറാക്കിയ ഭാരതത്തിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിനെ അപലപിച്ച് ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ. റിപ്പോർട്ട് ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നതാണെന്നും ഇന്ത്യൻ…

1 hour ago

കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! സിപിഐയുടെ കടന്നാക്രമണം മുൻ ഡിവൈഎഫ്ഐ നേതാവിന്റെ ആരോപണത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കെ

കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം നേതാവ് പി.ജയരാജനും മകൻ ജെയ്ൻ…

2 hours ago