Kerala

മൂല്യാധിഷ്ഠിത വ്യാപാരത്തിലൂടെ ന്യായാധിഷ്ഠിത ലാഭം എന്ന ആഹ്വാനവുമായി ഭാരതീയ വ്യാപാരി വ്യവസായി സംഘ് തിരുവനന്തപുരം ജില്ലാ സമ്മേളനം; സാമ്പത്തിക വളർച്ചയിൽ വ്യാപാരികളുടെ പങ്ക് സുപ്രധാനം; സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ ടി പി സെൻകുമാർ

തിരുവനന്തപുരം: മൂല്യാധിഷ്ഠിത വ്യാപാരത്തിലൂടെ ന്യായാധിഷ്ഠിത ലാഭം എന്ന ആഹ്വാനവുമായി ഭാരതീയ വ്യാപാരി വ്യവസായി സംഘ് തിരുവനന്തപുരം ജില്ലാ സമ്മേളനം. അനന്തപുരം സഹകരണ സംഘം ഹാളിൽ നടന്ന സമ്മേളനം കേരളാ പോലീസ് മുൻ മേധാവി ടി പി സെൻകുമാർ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് കഴക്കൂട്ടം വി ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡോ ബിജുരമേശ് ആശംസാ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി മണികണ്ഠനാണ് വിഷയാവതരണം നടത്തിയത്. ഭാരതത്തിന്റെ ഇന്നത്തെ സാമ്പത്തിക വളർച്ചയിൽ വ്യാപാരികളുടെ സംഭാവന വലുതാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്കിട്ടരാമൻ പറഞ്ഞു. BVVS മഹാനഗരം പ്രസിഡന്റ് പാൽക്കുളങ്ങര വിജയൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ മൻ കി ബാത്ത് മലയാള പരിഭാഷകൻ പള്ളിപ്പുറം ജയകുമാർ, പ്രമുഖ പത്രപ്രവർത്തകൻ അനിൽ ഗോപി, വ്യാപാര രംഗത്ത് 55 വർഷം പൂർത്തിയാക്കിയ കേരളാദിത്യപുരം സുധാകരൻ നായർ തുടങ്ങിയവരെ ആദരിച്ചു.

സംഘടനയുടെ പുതിയ ഭാരവാഹികളെയും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഴക്കൂട്ടം വി ശ്രീകുമാറിനെ ജില്ലാ പ്രസിഡന്റായും, സുധി ഇടക്കോട്, പാൽക്കുളങ്ങര ഗണപതിപോറ്റി, അഡ്വ.എസ് ചന്ദ്രചൂഡൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ജനറൽ സെക്രട്ടറിയായി വട്ടപ്പാറ ഹരികുമാറിനെയും, രാജീവ് മലയിൻകീഴ്, സുമയ്യ മനോജ്, ഷാജി വിനോദ് കല്ലമ്പലം തുടങ്ങിയവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

Kumar Samyogee

Recent Posts

തൃശ്ശൂരിൽ ബിജെപിയുടെ വിജയരഹസ്യം വെളിപ്പെടുത്തി ബി രാധാകൃഷ്ണമേനോൻ

അക്കൗണ്ട് തുറക്കലല്ല ഇനി കേരളത്തിൽ ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്‌ഷ്യം

14 mins ago

യുഎഇയിൽ ബലിപ്പെരുന്നാൾ ആഘോഷിച്ച് അനന്തപുരി പ്രവാസി കൂട്ടായ്മ !ശ്രദ്ധേയമായി വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന മൈലാഞ്ചി പെരുന്നാൾ

ഷാർജ: യുഎഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബലിപ്പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചി…

38 mins ago

ലോക്സഭയിൽ ‘ ഹൈന്ദവ വിരുദ്ധ’ പരാമർശവുമായി രാഹുൽ ഗാന്ധി ! ഒന്നടങ്കം എതിർത്ത് ഭരണപക്ഷം ; രാഹുൽ മാപ്പ് പറയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിൽ നടന്ന ചർച്ചയ്ക്കിടെ ' ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

1 hour ago

രാഹുൽ പറഞ്ഞാൽ ചെയ്തിരിക്കും !

ഞങ്ങൾ തോറ്റെന്ന് ആരെങ്കിലും ഇവരെയൊന്ന് പറഞ്ഞു മനസിലാക്കുമോ ? വെട്ടിലായി കോൺഗ്രസ് !

2 hours ago

ജമ്മുകശ്മീരിലെ ധർമരി മേഖലയിൽ ശിവക്ഷേത്രത്തിന് നേരെ ജിഹാദി ആക്രമണം ! പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ ; അതിവേഗ നടപടിയുമായി പോലീസ് ; 12 പേർ കസ്റ്റഡിയിൽ

ജമ്മുകശ്മീരിലെ ധർമരി മേഖലയിൽ ശിവക്ഷേത്രം തകർത്ത് പ്രകോപനമുണ്ടാക്കാൻ ജിഹാദികളുടെ ശ്രമം. റെയ്‌സി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ധർമ്മരിയിലെ ശിവക്ഷേത്രത്തിന്…

3 hours ago

സത്യഭാമയെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിയവർ ഇപ്പോൾ എവിടെ ?

പ്രബുത്ത മലയാളികൾ ചമ്പൂർണ്ണ ചാച്ചരത ! മീരാനന്ദന്റെ വിവാഹ ചിത്രങ്ങൾക്ക് മലയാളികളുടെ കമന്റ് കാണണം

3 hours ago