Saturday, July 6, 2024
spot_img

വാഴക്കൂമ്പ് വെറുതെ കളയല്ലേ- ഈ ഔഷധ ഗുണങ്ങള്‍ അറിയൂ

മലയാളികള്‍ക്ക് സുപരിചിതമാണ് വാഴക്കൂമ്പ് . പണ്ട് ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വാഴക്കൂമ്പ് കൊണ്ട്
തോരന്‍ ഉണ്ടാക്കാത്ത അടുക്കളകള്‍ കുറവായിരുന്നു. കാലം മാറിയതോടെ , ആഹാര ശീലങ്ങള്‍ മാറിയതോടെ വാഴക്കൂമ്പിനോടുള്ള പ്രിയം കുറഞ്ഞു. വാഴപ്പഴം കഴിക്കുമ്പോഴും കൂമ്പിനെ തൊടിയില്‍ ഉപേക്ഷിച്ചു.എന്നാല്‍ വാഴക്കൂമ്പിന്റെ ഔഷധഗുണങ്ങള്‍ അറിഞ്ഞാല്‍ പഴയ ആഹാര ശീലത്തിലേക്ക് മടങ്ങിപ്പോകാന്‍ നമ്മള്‍ തയ്യാറാവും.

പോഷകത്തിന്റെ കാര്യത്തില്‍ വാഴപ്പഴത്തേക്കാള്‍ മുന്നിലാണ് കൂമ്പ്. വിറ്റാമിന്‍ സി, എ, ഇ എന്നിവയുടെ കലവറയാണ്വാഴക്കൂമ്പ്. അതുകൊണ്ട് തന്നെ ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധ ശക്തിവര്‍ധിപ്പിക്കും. അകാല വാര്‍ധക്യം തടയാനും കാന്‍സര്‍ പ്രതിരോധത്തിനും ഇതില്‍ അടങ്ങിയ പോഷകങ്ങള്‍ ഗുണം ചെയ്യും. മുറിവുണങ്ങുന്നതിനും ഉത്തമമാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തേയും സഹായിക്കും.കുട്ടികളിലെ വിളര്‍ച്ചക്ക് ഉത്തമ പരിഹാരമാണ് കൂമ്പ് എന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ എച്ച്ബി കുറവുള്ളവരെയും കൂമ്പ് സഹായിക്കും. പ്രമേഹരോഗികള്‍ക്കുംഗുണമുണ്ട്. ആഴ്ചയില്‍ മൂന്നോ നാലോ തവണ കൂമ്പ് പാകം ചെയ്തത് കഴിക്കണം.


എങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു പരിധി വരെ പിടിച്ച് നിര്‍ത്താനാവും .സ്ത്രീകള്‍ക്ക് വാഴക്കൂമ്പ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള അമിത രക്തസ്രാവത്തിന് ശമനമുണ്ടാക്കും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനും കൂമ്പ് സഹായകരമാണ്.കൂമ്പ് കറി വച്ച് കഴിക്കാതെ സാലഡ് ആയി മറ്റ് പച്ചക്കറികള്‍ക്കൊപ്പം കഴിക്കുന്നത് നല്ലതാണെന്ന് ഡയറ്റിഷ്യന്‍മാരും സൂചിപ്പിക്കുന്നു

Related Articles

Latest Articles