Wednesday, July 3, 2024
spot_img

ഇനിയില്ല വാർണറാട്ടം !!അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ

സിഡ്‌നി : അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് നേരത്തെ വിരമിച്ച താരം ട്വന്റി 20 ലോകകപ്പില്‍ സെമി കാണാതെ ഓസീസ് പുറത്തായതിന് പിന്നാലെയാണ് 15 വര്‍ഷം നീണ്ട കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഓപ്പണറായി തിളങ്ങിയ കരിയറിനാണ് വിരാമമാകുന്നത്. ഇന്ത്യൻ ആരാധകരയുടെയും പ്രിയ താരം കൂടിയായിരുന്നു വാർണർ. ഇന്ത്യൻ സിനിമാ രംഗങ്ങൾ അനുകരിച്ച് അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോകളും പങ്കുവയ്ക്കാറുണ്ട്

2015,2023-ഏകദിന ലോകകപ്പും 2021-ടി20-ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിലും അംഗമായിരുന്നു. 2021-ലെ ടി20 ലോകകപ്പ് ടൂര്‍ണമെന്റിലെ താരവും വാര്‍ണറായിരുന്നു. 2021-2023 ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഓസീസിനായി നേടി. 2023 ലോകകപ്പില്‍ 11 കളികളില്‍നിന്നായി 535 റണ്‍സാണ് താരം നേടിയത്.

2009-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ടി20-യിലെ അരങ്ങേറ്റം. 112-ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8786-റണ്‍സെടുത്ത വാര്‍ണര്‍ ഏകദിനത്തില്‍ 161 മത്സരങ്ങളില്‍ നിന്നായി 6932-റണ്‍സും ടി20-യില്‍ 110 മത്സരങ്ങളില്‍ നിന്നായി 3277-റണ്‍സുമെടുത്തു.

Related Articles

Latest Articles