India

ആഗസ്റ്റ് 11 !! നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു ! പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ നിയോഗിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ദില്ലി: നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 നാണ് പരീക്ഷ നടക്കുക. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമായത്.

കഴിഞ്ഞ മാസം 23നായിരുന്നു മെഡിക്കൽ പി.ജി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള നീറ്റ് പി.ജി പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ നീറ്റ് യു.ജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള വിവാദങ്ങളെ തുടർന്ന് പി.ജി പരീക്ഷ മാറ്റിവെക്കുകയായിരുന്നു. പരീക്ഷ നടക്കുന്നതിന് തൊട്ടു മുമ്പാണ് എൻ.ടി.എ ഇക്കാര്യം അറിയിച്ചത്.

അതേസമയം, നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്ന സാഹചര്യത്തിൽ പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

Anandhu Ajitha

Recent Posts

പാര്‍ട്ടി തിരുത്തലിലേക്ക് പോയേ മതിയാവൂ!തെരഞ്ഞെടുപ്പ് തോൽ‌വിയിൽ തോമസ് ഐസക്കിന് പിന്നാലെ രൂക്ഷവിമർശനവുമായി എം.എ ബേബി

തിരുവനന്തപൂരം ; തോമസ് ഐസക്കിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി സിപിഎം പി ബി അംഗം എം. എ ബേബി. വാക്കും…

4 mins ago

അരുവിക്ക് നടുവിലായി ഒരു ക്ഷേത്രം ! റീല്‍സുകളിലൂടെ ശ്രദ്ധ നേടി സഞ്ചാരികളുടെ ഒഴുക്ക് ; വൈറലായി അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യ ക്ഷേത്രം

കോട്ടയം : ക്ഷേത്രത്തിന് മുൻപിൽ ആരെയും മയക്കുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. അരുവിയിലെ വെള്ളത്തിൽ പാദം ശുദ്ധീകരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാം.…

30 mins ago

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായി ; പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല ! തിരുത്തലുകൾ ആവശ്യമാണെന്ന് ജോസ് കെ മാണി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായിട്ടുണ്ടെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ മാണി. ജനവിധി മാനിക്കുന്നുവെന്നും…

1 hour ago

പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ല ! എന്തിനാണ് ഭയക്കേണ്ട കാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തിനാണ് ഭയക്കേണ്ട…

2 hours ago

ഡോ.വന്ദനാ ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിർമിക്കാൻ മാതാപിതാക്കൾ ; നിർമാണം വിവാഹത്തിനായി മാറ്റിവച്ച പണം കൊണ്ട്

ആലപ്പുഴ : ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിർമിക്കാനൊരുങ്ങി മാതാപിതാക്കൾ. വന്ദനയുടെ വിവാഹത്തിനായി നീക്കിവച്ച പണമുപയോഗിച്ചാണ് മാതാപിതാക്കളായ കെ…

2 hours ago

വീണ്ടും ‘ആവേശം’ മോഡലിൽ ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷം ! തൃശ്ശൂരിൽ 16 സ്‌കൂൾ കുട്ടികളടക്കം 32 പേർ പിടിയിൽ

തൃശ്ശൂർ : "ആവേശം" സിനിമയിലെ രംഗണ്ണൻ മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാത്തലവന്റെ പിറന്നാൾ ആഘോഷം. സംഭവത്തിൽ 16 സ്‌കൂൾ കുട്ടികളടക്കം…

2 hours ago