കർമ്മ യോഗിയുടെ കർമ്മ പഥങ്ങളിലൂടെ; സദ്ഗുരുവിന്റെ പുതിയ പുസ്തകമായ “കർമ്മ: എ യോഗീസ് ഗൈഡ് റ്റു ക്രാഫ്റ്റിങ് യുവർ ഔൺ ഡെസ്റ്റിനി” പുസ്തകശാലകളിൽ എത്തുന്നു.

0

സദ്ഗുരുവിന്റെ പുതിയ പുസ്തകമായ “കർമ്മ: എ യോഗീസ് ഗൈഡ് ടു ക്രാഫ്റ്റ് യുവർ ഔൺ ഡെസ്റ്റിനി” ബുക്ക് സ്റ്റോറുകളിൽ എത്തുകയാണ്. വ്യാപകമായി തെറ്റിദ്ധാരണകൾക്ക് കരണമായിട്ടുള്ള “കർമ്മ” എന്ന വിഷയത്തെപ്പറ്റി, പുതുപുത്തൻ കാഴ്ചപ്പാട് നൽകുന്ന പുസ്തകമായ “കർമ്മ: എ യോഗീസ് ഗൈഡ് ടു ക്രാഫ്റ്റ് ഹിസ് ഔൺ ഡെസ്റ്റിനി” ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ബുക്ക് സ്റ്റോറുകളിൽ എത്തിയിരിക്കുകയാണ്. പെൻഗിൻ റാൻഡം ഹൗസ്സിനാൽ അമേരിക്കയിലും ഇന്ത്യയിലും ഏപ്രിൽ 27-ന് പ്രസിദ്ധീകരിച്ച് റിലീസ് ചെയ്ത ഈ പുസ്തകത്തിൽ- കർമ്മ എന്താണെന്ന് മാത്രമല്ല അതിന്റെ തത്വങ്ങളെ നമ്മുടെ ജീവിത നന്മക്കായി എങ്ങനെ പ്രാവർത്തികമാക്കാമെന്നും സദ്ഗുരു വിശദീകരിക്കുന്നു. വളരെക്കാലമായി പ്രതീക്ഷിക്കുന്ന ഈ പുസ്തകം ആസ്റ്റ്രേലിയയിൽ മെയ് 4-ന് പ്രസിദ്ധീകരിക്കപ്പെടും.
വളരെ തെറ്റിദ്ധരിക്കപ്പെടുന്ന ‘കർമ്മത്തിന്’, പ്രതിഫലവുമായോ ശിക്ഷയുമായോ ഒരു ബന്ധവുമില്ലെന്ന് സദ്ഗുരു പറയുന്നു. കർമ്മയെന്നാൽ “നിങ്ങളുടെ പ്രവർത്തിയാണ്, നിങ്ങളുടെ ഉത്തവാദിത്തമാണ്”. ഈ പുസ്ത വാതിലിലൂടെ കർമ്മയെ മനസ്സിലാക്കാൻ സഹായിക്കുന്നതിനൊപ്പം, ആന്തരിക വളർച്ചക്കും വിടുതലിനും, എങ്ങനെയത് കരണമാക്കാമെന്ന് വിശകലനം ചെയ്യുന്നു.

ഇതൊരു ബാഹ്യമായ കുറ്റകൃത്യത്തിന്റെയും ശിക്ഷയുടെയും രീതിയല്ല മറിച്ച്, നിങ്ങളാൽ സൃഷ്ടിക്കപ്പെട്ട ആന്തരിക ചക്രമാണ്. നിങ്ങളുടെ ലക്ഷ്യവും, നിങ്ങൾക്കുണ്ടാവുന്ന അനുഭവങ്ങളെ എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതും മാത്രമാണ് എത്രത്തോളം കർമ്മ നിങ്ങൾ വാരിക്കൂട്ടുന്നു എന്ന് നിർണ്ണയിക്കുന്നത്


ആത്മീയ ആചാര്യൻ പറയുന്നു “ഇതൊരു ബാഹ്യമായ കുറ്റകൃത്യത്തിന്റെയും ശിക്ഷയുടെയും രീതിയല്ല മറിച്ച്, നിങ്ങളാൽ സൃഷ്ടിക്കപ്പെട്ട ആന്തരിക ചക്രമാണ്. നിങ്ങളുടെ ലക്ഷ്യവും, നിങ്ങൾക്കുണ്ടാവുന്ന അനുഭവങ്ങളെ എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതും മാത്രമാണ് എത്രത്തോളം കർമ്മ നിങ്ങൾ വാരിക്കൂട്ടുന്നു എന്ന് നിർണ്ണയിക്കുന്നത് ” – ന്യുയോർക്ക് ബെസ്റ്റ് സെല്ലർ ആയ സദ്ഗുരു പറയുന്നു. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്ക് പോലും കർമ്മയെ വിശകലനം ചെയ്‌താൽ മറുപടി കണ്ടെത്താം.
പുസ്തക പ്രകാശനത്തിന് മുന്നോടിയായി ലോകാസകലമുള്ള സെലിബ്രിറ്റിമാരും മറ്റ് പ്രശസ്തരും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. അവരിൽ വിൽ സ്മിത്ത്, അമേരിക്കൻ ഫുട്‍ബോളർ ആയ ടോം ബ്രാഡി തുടങ്ങിയവർ ഉൾപ്പെടുന്നു. ഈ പുതിയ പുസ്തകം ആമസോണിലും ഫ്ലിപ് കാർട്ട് ഇന്ത്യയിലും ഇപ്പോൾ തന്നെ ബെസ്റ്റ് സെല്ലർ ആണെന്ന് അറിയാൻ സാധിക്കുന്നു.


മനുഷ്യ നിലനിൽപ്പിലെ പരിമിതികളെയും സാധ്യതകളെയും സദ്ഗുരു കർമ്മയിലൂടെ പര്യവേഷണം ചെയ്യുന്നു. നിങ്ങളുടെ നന്മക്കും സംതൃപ്തിക്കും നയിക്കാൻ പ്രാപ്തമായ വളരെയധികം ഉൾക്കാഴ്ചകൾ ഈ പുസ്തകത്തിലുണ്ട്.”- അമേരിക്കയിലെ പ്രശസ്ത അഭിനേതാവായ വിൽ സ്മിത്ത് പറഞ്ഞു. “നിങ്ങൾക്ക് കർമ്മയെപ്പറ്റി എന്തറിയാം എന്നത് മറന്നേക്കൂ- ചീത്ത സ്വഭാവത്താൽ ശിക്ഷക്ക് വഴിയൊരുക്കാതെ, അതിനെ പരിവർത്തനത്തിനും ശാക്തീകരണത്തിനും വഴിയൊരുക്കാമെന്ന് കാണിച്ചു തരുന്നു“. അമേരിക്കൻ ഫുട്‍ബോളർ ആയ ടോം ബ്രാഡി അഭിപ്രായപ്പെട്ടു.

ഇൻട്രൊഡക്ഷന് മുന്നോടിയായുള്ള ഒരു തത്സമയ ആശയവിനിമയത്തിൽ, ഈശാ ഫൗണ്ടേഷൻ സ്ഥാപകൻ ഏറ്റവുമധികം വില്പനയുള്ള ഇന്ത്യൻ എഴുത്തുകാരിലൊരാളായ ചേതൻ ഭാഗതുമായി പുസ്തകത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കു വെച്ചു. കർമ്മ വെർച്വൽ ബുക്ക് ടൂറിന്റെ ഭാഗമായി, വിധി, ആരോഗ്യം, ഓർമ്മ, മനുഷ്യ സങ്കടങ്ങൾ എന്നിവയിൽ കർമ്മയുടെ സ്വാധീനത്തെ കുറിച്ച് സമഗ്ര പഠനം നടത്തുവാനായി ഈശാ ഫൌണ്ടേഷൻ സ്ഥാപകൻ പ്രശസ്ത എഴുത്തുകാരായ ദീപക് ചോപ്ര, മാർക്ക് ഹൈമാൻ, ഫിലിപ്പ് ഗോൾഡ്ബെർഗ്, ടെലിവിഷൻ വ്യക്തിത്വമായ കുനാൽ നയ്യാർ എന്നിവരോട് സംസാരിക്കുന്നതായിരിക്കും.

പെൻഗ്വിൻ റാൻഡം ഹൌസ്, ഇന്ത്യ പ്രസിദീകരിച്ച സദ്ഗുരുവിന്റെ മുമ്പത്തെ പുസ്തകം ഡെത്ത് – ഒരു ഇൻസൈഡ് സ്റ്റോറി എച്ച്ടി- നീൽസൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ 15 ആഴ്ചകളിൽ ഒന്നാം സ്ഥാനത്തെത്തി. പെൻഗ്വിൻ റാൻഡം ഹൌസ്, ഇന്ത്യ പ്രസിദീകരിച്ച സദ്ഗുരുവിന്റെ ജനപ്രിയമായ ആദ്യകാല പുസ്തകം – ഇന്നർ എഞ്ചിനീയറിംഗ് – ഒരു യോഗിയുടെ ആനന്ദത്തിലേക്കുള്ള വഴികാട്ടി ന്യൂ യോർക്ക് ടൈംസിൽ ഏറ്റവും വില്പനയുള്ള ഒന്നായിരുന്നു.

For any media-related queries, please call +91 94874 75346 or mail mediarelations@ishafoundation.org