അല്ലു അർജുന്​ കോവിഡ് സ്ഥിരീകരിച്ചു

Allu Arjun tests Covid positive

0
Allu Arjun tests Covid positive

ദില്ലി:നടന്‍ അല്ലു അര്‍ജുന്‍ കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. സ്വന്തം വീട്ടിൽ ഐസൊലേഷനിൽ ആണെന്നും കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് താരം ആവശ്യപ്പെട്ടിട്ടുണ്ട്. പേടിക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവനായി വീട്ടിൽ വിശ്രമത്തിലാണെന്നുമാണ് ആരാധകരോടായി അല്ലു അർജുൻ പറയുന്നത്. തന്നെ സ്​നേഹിക്കുന്നവരും ആരാധകരും സങ്കട​പ്പെടേണ്ട കാര്യമില്ലെന്നും താൻ സന്തോഷത്തോടെ ഇരിക്കുകയാണെന്നും അല്ലു കൂട്ടിച്ചേർത്തു.