പിറന്നാൾ ശോഭയിൽ ദുൽഖർ ; ടൗണിലെ ഏറ്റവും മികച്ച ബർഗർ ഷെഫിന് ആശംസകൾ

0

കൊച്ചി: ഇന്ന് യുവ നടൻ ദുൽഖർ സൽമാന്റെ ജന്മദിനം. ഡിക്യുവിന് ഇന്ന് 34 വയസ്സ് തികയുകയാണ്. താരങ്ങളും സുഹൃത്തുക്കളും ഉൾപ്പടെ നിരവധി പേർ ഇതിനോടകം തന്നെ താരത്തിന് ആശംസകളുമായി രംഗത്തെത്തി കഴിഞ്ഞിരിക്കുകയാണ്.

എന്നാലിപ്പോൾ നടൻ പൃഥ്വിരാജിന്റെ ആശംസയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുന്നത് .ടൗണിലെ ഏറ്റവും മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്‌ . പാചകപരീക്ഷണങ്ങളിൽ ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് ദുൽഖർ.

ആ അഭിരുചികൾ അടുത്തറിയുന്ന ആളെന്ന തരത്തിൽ പൃഥ്വിയുടെ ആശംസ വൈറലായി മാറിയിരിക്കുകയാണ്. പൃഥ്വിയെ കൂടാതെ പൃഥ്വിയുടെ ഭാര്യ സുപ്രിയയും ആശംസകളുമായി രംഗത്തെത്തി.

ദുൽഖറിനും ഭാര്യ അമാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുപ്രിയയുടെ ആശംസ. ദുൽഖറിന് ആശംസകളറിയിച്ച് നടനും കസിനുമായ മഖ്‌ബൂൽ സൽമാനും ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ സഹോദരപുത്രനാണ് മഖ്‌ബൂൽ. വളരെ രസകരമായ കുറിപ്പിലൂടെയാണ് മഖ്‌ബൂൽ തന്റെ സഹോദരനു ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ‘ നിനക്ക് ജന്മദിനാശംസകൾ, എനിക്കും ജന്മദിനാശംസകൾ, നമുക്കിരുവർക്കും ജന്മദിനാശംസകൾ…ഹാപ്പി ബർത്‌ഡെ ഇക്കാക്ക’ മഖ്‌ബൂൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ദുൽഖറിനൊപ്പം നിൽക്കുന്ന കുട്ടിക്കാല ചിത്രം പങ്കുവച്ചാണ് മഖ്‌ബൂലിന്റെ ആശംസ.

സിനിമയിലെത്തി 8 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ഡിക്യു ഇതിനകം ഒരുപിടി നല്ല ചിത്രങ്ങളാൽ തെന്നിന്ത്യയിലൊട്ടാകെയുള്ള യുവജനതയെ കൈയ്യിലെടുത്തു കഴിഞ്ഞു . താര പുത്രനായിട്ടുകൂടി അതിന്‍റയൊരു പ്രിവിലേജും എടുക്കാതെ സ്വന്തം കഴിവും അധ്വാനവും കൈമുതലാക്കി വളര്‍ന്നു വന്ന താരമായാണ് ദുൽഖറിനെ എല്ലാവരും വാഴ്ത്തുക. ഇതിനം തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഡിക്യുവിന് കഴിഞ്ഞിട്ടുണ്ട്.

986 ജൂലൈ 28നാണ് നടന്റെ റെ ജനനം. കേരളത്തിലും ചെന്നൈയിലെ ശിഷ്യ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബി.ബി.എ. ബിരുദവും കരസ്ഥമാക്കിയ ശേഷമാണ് 2012ൽ അമാൽ സൂഫിയയെ വിഹാഹം ചെയ്യുന്നത്. മറിയം അമീറ സൽമാനാണ് മകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here