ആടു ജീവിതത്തിനു അവസാനമായി,പൃഥ്വി തിരികെയെത്തുന്നു

0

ആടുജീവിതം ചിത്രീകരണത്തിന് പോയി ജോർദാനിൽ കുടുങ്ങിയ സംഘത്തെ മറ്റന്നാള്‍ കൊച്ചിയിൽ എത്തിക്കും. നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലെസി അടങ്ങുന്ന 58 അംഗ സംഘം ആണ് കൊച്ചിയിൽ എത്തുക. ഡൽഹി വഴിയുള്ള എയർ ഇന്ത്യ വിമാനത്തിലാകും ഇവരുടെ യാത്ര.

മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ജോര്‍ദാനിലെത്തിയത്. വൈകാതെ ലോകത്താകെ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായി. ഷൂട്ടിങ് നിർത്തിവെക്കേണ്ടിവന്നു. ഇതിനിടയില്‍ ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്‍റൈനിലായതും പ്രതിസന്ധിയുണ്ടാക്കി. പിന്നീട് ഷൂട്ടിങ് പുനരാരംഭിക്കാനായി. കഴിഞ്ഞ ദിവസം ചിത്രീകരണം പൂര്‍ത്തിയായതിന്‍റെ പാക്കപ്പ് ചിത്രം പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ അണിനിരന്ന ചിത്രമായിരുന്നു അത്.

ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ.2009ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരവും 2015ലെ പത്മപ്രഭാ പുരസ്കാരവും നോവലിന് ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും ആടുജീവിതം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here