Tuesday, July 2, 2024
spot_img

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ഡ്രോൺ തകർത്ത് ബിഎസ്എഫ്

ദില്ലി: ജമ്മു കശ്മീരിൽ പാകിസ്ഥാൻ ഡ്രോൺ തകർത്ത് ബിഎസ്എഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുൽവാമ കേന്ദ്രീകരിച്ച് സൈന്യം തെരച്ചിൽ നടത്തിവരികയായിരുന്നു. ഡ്രോൺ ആക്രമണം ഉൾപ്പെടെ നടന്നതിന്റെ പശ്ചാത്തലത്തിലാണ് വ്യാപകമായ പരിശോധന സൈന്യം നടത്തുന്നത്. അതിനിടെ അതിർത്തി കടന്നെത്തിയ പാകിസ്താന്റെ ഡ്രോൺ ബിഎസ്എഫ് തകർത്തു. ജമ്മുവിലെ അർണിയ സെക്ടറിലാണ് സംഭവം. ഡ്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ ബിഎസ്എഫ് നിർദേശം നൽകിയിരിക്കുകയാണ്.

അതേസമയം കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. സംഭവത്തിൽ നാല്​ തീവ്രവാദികൾ പിടിയിലായതായി റിപ്പോർട്ടുണ്ട്​​. രാജ്​പോര ഗ്രാമത്തിലെ ഹാൻജൻ പ്രദേശത്താണ്​​ ഏറ്റുമുട്ടലുണ്ടായത്​. ഇവിടെ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന്​ സൈന്യത്തിന്​ വിവരം ലഭിച്ചിരുന്നു. തുടർന്ന്​ സൈന്യം പ്രദേശത്ത്​ പരിശോധന നടത്തി. പരിശോധനയ്ക്കിടെ സൈന്യത്തിന്​ നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles