Science

അന്യഗ്രഹജീവികൾ യാഥാർഥ്യം ??124 പ്രകാശവർഷം അകലെയുള്ള എക്സോപ്ലാനറ്റിൽ ജീവജാലങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വാതക സാന്നിധ്യം തിരിച്ചറിഞ്ഞ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി

ഭൂമിയിൽ നിന്ന് 124 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന K2-18b ഡൈമെഥൈൽ സൾഫൈഡ് (DMS) വാതകം കണ്ടെത്തിയതായി റിപ്പോർട്ട്. മനുഷ്യവാസം ഭാവിയിൽ സാധ്യമായേക്കാൻ സാധ്യതയുള്ള, ഗ്രഹങ്ങളുടെ വിഭാഗമായ എക്സോപ്ലാനറ്റ് വിഭാഗത്തിൽ വരുന്ന ഗ്രഹമാണ് K2-18b . ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിലൂടെയാണ് ഈ സുപ്രധാന കണ്ടെത്തലിലേക്ക് ശാസ്ത്രലോകമെത്തിയത്.
ഡൈമെഥൈൽ സൾഫൈഡ് വാതകം ജീവൻ്റെ സാധ്യതയുടെ ശക്തമായ സൂചകമായി കണക്കാക്കപ്പെടുന്നു. ജീവജാലങ്ങളുടെ ജീവൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണിത്. അതിനാൽ തന്നെ ഈ ഗ്രഹത്തിലും ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാം എന്നാണ് നിഗമനം. അങ്ങനെയെങ്കിൽ കഥകളിലും സിനിമകളിലും മാത്രം നമ്മൾ കാണുകയും കേൾക്കുകയും ചെയ്ത അന്യഗ്രഹ ജീവികളും ഇനി യാഥാർഥ്യമാണ് എന്ന് ചിന്തിക്കേണ്ടി വരും.

K2-18b എക്സോപ്ലാനറ്റിനെ 2015 ൽ കെപ്ലർ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചാണ് കണ്ടെത്തിയത്. ലിയോ നക്ഷത്രസമൂഹത്തിലെ ഒരു എം കുള്ളൻ നക്ഷത്രത്തെയാണ് K2-18b ഭ്രമണം ചെയ്യുന്നത്.ഹൈഡ്രജൻ സമ്പുഷ്ടമായ അന്തരീക്ഷവും ജലസമുദ്രത്താൽ മൂടപ്പെട്ട പ്രതലവും ഉണ്ടാകാൻ സാധ്യതയുള്ള ഗ്രഹം കൂടിയാണിത്.

Anandhu Ajitha

Recent Posts

പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ല ! എന്തിനാണ് ഭയക്കേണ്ട കാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തിനാണ് ഭയക്കേണ്ട…

3 mins ago

ഡോ.വന്ദനാ ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിർമിക്കാൻ മാതാപിതാക്കൾ ; നിർമാണം വിവാഹത്തിനായി മാറ്റിവച്ച പണം കൊണ്ട്

ആലപ്പുഴ : ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിർമിക്കാനൊരുങ്ങി മാതാപിതാക്കൾ. വന്ദനയുടെ വിവാഹത്തിനായി നീക്കിവച്ച പണമുപയോഗിച്ചാണ് മാതാപിതാക്കളായ കെ…

7 mins ago

വീണ്ടും ‘ആവേശം’ മോഡലിൽ ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷം ! തൃശ്ശൂരിൽ 16 സ്‌കൂൾ കുട്ടികളടക്കം 32 പേർ പിടിയിൽ

തൃശ്ശൂർ : "ആവേശം" സിനിമയിലെ രംഗണ്ണൻ മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാത്തലവന്റെ പിറന്നാൾ ആഘോഷം. സംഭവത്തിൽ 16 സ്‌കൂൾ കുട്ടികളടക്കം…

9 mins ago

ബിനോയ് വിശ്വം പ്രതികരിച്ചത് സിപിഐഎം നിലപാട് മനസിലാക്കാതെ!അധോലോക പ്രവർത്തനം പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് നടത്താൻ അനുവദിക്കില്ല; വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം -സിപഐ പോര് അടുത്ത തലത്തിലേക്ക് . സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന…

12 mins ago

മുഖ്യമന്ത്രിയുടെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം! വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനർനിയമനം;വിശദീകരണം തേടി അക്കൗണ്ടന്റ് ജനറൽ

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങി പിണറായി സർക്കാർ . മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. നിയമനത്തിൽ അക്കൗണ്ടന്റ്…

1 hour ago