Kerala

കെ റെയിൽ: ”ബലപ്രയോഗത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാൻ അധികാരികൾ ശ്രമിക്കരുത്”; സർക്കാരിനെ കടന്നാക്രമിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്

കൊച്ചി: കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ബിജെപിയുൾപ്പെടെയുള്ള പാർട്ടികൾ ജനങ്ങൾക്കൊപ്പം നിന്ന് പ്രതിഷേധം നടത്തിയിരുന്നു. ഇപ്പോഴിതാ ശക്തമായ ജനരോക്ഷത്തിനിടയിലും കെ-റെയിൽ പദ്ധതിയുമായി മുൻപോട്ട് പോകുന്ന സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം(Archbishop Of Changanassery Against K Rail). ദീപികയിൽ എഴുതിയ ലേഖനത്തിലാണ് സംസ്ഥാന സർക്കാരിനെ വിമർശിച്ച് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.

ബലപ്രയോഗത്തിലൂടെയല്ല മറിച്ച് പ്രശ്‌നം സർക്കാർ സംയമനത്തോടേ കൈകാര്യം ചെയ്യണമെന്നും മാർ ജോസഫ് പെരുംതോട്ടം ആവശ്യപ്പെട്ടു. എന്നാൽ അധികാരവും ശക്തിയും ഉപയോഗിച്ച് കെ റെയിൽ സമരങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. കെ-റെയിലുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ഉത്കണ്ഠകളും വേദനകളും ഞങ്ങളുടേതുമാണ്. ഇരകളെ സന്ദർശിച്ചാൽ അതിനെ സർക്കാർ രാഷ്‌ട്രീയവൽക്കരിക്കുന്നു . ബലപ്രയോഗത്തിലൂടെ നിശബ്ദരാക്കാൻ അധികാരികൾ ശ്രമിക്കരുത്. മത സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും അദ്ദേഹം ലേഖനത്തിൽ കുറിച്ചു. ജനങ്ങൾക്ക് വേണ്ടി ഇടപെടുന്നതിനെ വിമോചന സമരമെന്ന് സർക്കാർ പരിഹസിക്കുകയാണ്. രാഷ്‌ട്രീയ വികാരം ഊതി പെരുപ്പിച്ച് രാഷ്‌ട്രീയ കലഹത്തിനുള്ള വേദി ആക്കരുത്. സർക്കാർ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലാത്തത് മുൻ അനുഭവങ്ങൾ ഉള്ളതിനാലാണ് പദ്ധതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നത്.

അതേസമയം കഴിഞ്ഞദിവസം ബിജെപിയുടെ നേതൃത്വത്തിൽ കെ റെയിൽ കല്ലുകൾ പിഴുത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കൊണ്ടിട്ടു. വനിതാ നേതാക്കളുടെ നേതൃത്വത്തിലാണ് കെ റെയിൽ സർവ്വെയ്‌ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കുറ്റികൾ പിഴുതത്. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷിന്റെ നേതൃത്വത്തിൽ മുരുക്കുംപുഴയിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വേദന മുഖ്യമന്ത്രി അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ബിജെപിയുടെ പ്രതിഷേധമെന്ന് നേതാക്കൾ പറഞ്ഞു. എല്ലാ മന്ത്രിമാരുടെയും വീടുകളിൽ രാത്രിയും പകലുമായി കല്ലുകൾ കൊണ്ടിടാനാണ് ബിജെപിയുടെ തീരുമാനമെന്ന് വി.വി രാജേഷ് പറഞ്ഞു. ലാവ് ലിൻ കേസിൽ കമ്മീഷൻ വാങ്ങിയ പിണറായി വിജയന്റെ അവസാനത്തെ കളിയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

admin

Recent Posts

കൂടോത്രത്തിന്റെ പരിപാടി ബിജെപിക്കില്ല ; ചെയ്തത് സതീശനും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോട്ടയം : കൂടോത്ര വിവാദത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. കെ.സുധാകരനെതിരെ കൂടോത്രം വച്ചതു വി.ഡി.സതീശന്റെ…

17 mins ago

ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് വീടുവച്ചു തരാമെന്നു പറഞ്ഞാൽ മതി, കേരള മന്ത്രിമാർ ഓടിയെത്തും ; പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരള മന്ത്രിമാരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ,…

43 mins ago

മാന്നാർ കല കൊലക്കേസ് : മുഖ്യപ്രതി അനിലിനായി ലുക്കൗട്ട് നോട്ടിസ് ; റെഡ് കോർണർ നോട്ടീസ് ഉടൻ

കോട്ടയം : മാന്നാർ കല കൊലപാതക കേസിൽ മുഖ്യപ്രതി അനിൽകുമാറിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ…

57 mins ago

ബ്രിട്ടീഷ് പാർലമെന്റിൽ ‘മിനി ലോക്സഭ’ ! വിജയിച്ചത് 26 ഇന്ത്യൻ വംശജർ ! |british parliament

ബ്രിട്ടീഷ് പാർലമെന്റിൽ 'മിനി ലോക്സഭ' ! വിജയിച്ചത് 26 ഇന്ത്യൻ വംശജർ ! |british parliament

1 hour ago

എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി : കേസ് എടുക്കാതെ പോലീസ് ; കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ നീതി തേടി ഹൈക്കോടതിയിലേക്ക്

കോഴിക്കോട് : എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിനിരയായ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ ഡോ. സുനിൽ ഭാസ്‌കർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പൊലീസ് സാന്നിധ്യത്തിലാണ്…

1 hour ago

പണിയെടുക്കണം ! കൂടോത്രം ചെയ്താൽ ഒന്നും പാർട്ടി ഉണ്ടാകില്ല ; കോൺഗ്രസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം : കൂടോത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ലെന്നും പണിയെടുത്താലേ പാർട്ടിയുണ്ടാവൂ…

1 hour ago