Education

പ്രധാനമന്ത്രി ‘യുവ’ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി അനുരഞ്ജ് മനോഹര്‍

ദില്ലി: രാജ്യത്തെ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പ്രധാനമന്ത്രി യുവ പദ്ധതിയിലേക്ക് അനുരഞ്ജ് മനോഹര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഈ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തത് 22 ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി 75 യുവ എഴുത്തുകാരെയാണ്. അനുരഞ്ജ് മാതൃഭൂമി സബ് എഡിറ്ററാണ്.

ദേശീയ തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ആദ്യ വനിതാ സ്വാതന്ത്ര്യ സമരസേനാനികളിലൊരാളായ എ.വി. കുട്ടിമാളു അമ്മയെ കുറിച്ചുള്ള അനുരഞ്ജിന്റെ കുറിപ്പും ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു.

തുടര്‍ന്ന് രാജ്യത്തെ പ്രമുഖരായ എഴുത്തുകാർ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് 75 യുവ എഴുത്തുകാരുടെ പട്ടികയില്‍ അനുരഞ്ജ് ഉള്‍പ്പെട്ടത്.

അതേസമയം യുവ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആറുമാസത്തേക്ക് പ്രതിമാസം 50,000 രൂപയുടെ സ്റ്റൈപ്പന്റ് (ആകെ മൂന്ന് ലക്ഷം രൂപ) ലഭിക്കും. മികച്ച എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.

മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ട 75 യുവ എഴുത്തുകാര്‍ക്ക് ജനുവരി ഏഴ് മുതല്‍ 10 വരെ പരിശീലനം നല്‍കും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ഇവരുടെ പുസ്തകം നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസീദ്ധീകരിക്കും. അതിന്റെ റോയല്‍റ്റിയും എഴുത്തുകാര്‍ക്ക് ലഭിക്കും.

admin

Share
Published by
admin

Recent Posts

മാതാ അമൃതാനന്ദമയീ ദേവിയുടെ എഴുപത്തി ഒന്നാം ജന്മദിനം !പന്തളം അമൃതാനന്ദമയീ മഠത്തിൽ കുട്ടികൾക്കായി സൗജന്യ ഹൃദയരോഗ നിർണയക്യാമ്പ്! ഹൃദയ ശാസ്ത്രക്രിയ ആവശ്യമായ എല്ലാ കുട്ടികൾക്കും സൗജന്യ ശസ്ത്രക്രിയ

പന്തളം : മാതാ അമൃതാനന്ദമയീ ദേവിയുടെ എഴുപത്തി ഒന്നാം ജന്മദിനത്തോടനുബന്ധിച്ചും കൊച്ചി അമൃത ആശുപത്രിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചും 18 വയസിൽ…

45 mins ago

നീറ്റ് ചോദ്യപേപ്പർ ചോർച്ച ! ജാർഖണ്ഡിൽ മാദ്ധ്യമ പ്രവർത്തകനായ ജമാലുദ്ദീൻ അറസ്റ്റിൽ ; കേസിലെ പ്രധാന കണ്ണികളെ സഹായിച്ചത് ജമാലുദ്ദീനാണെന്ന് സിബിഐ

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ മാദ്ധ്യമപ്രവർത്തകനെ സിബിഐ അറസ്റ്റുചെയ്തു.ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനാണ് ഝാർഖണ്ഡിലെ ഹസാരിബാ​ഗിൽ നിന്ന് അറസ്റ്റിലായത്.…

52 mins ago

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശവുമായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! പൊന്നാനി കിംഗ് ടവറിൽ നടത്തിയ പരാതിപരിഹാര അദാലത്തിന് മികച്ച പ്രതികരണം

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശം നൽകുക എന്ന ഉദ്ദേശ്യത്തോടെ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസസ്…

2 hours ago

ആർക്കൊക്കെ മില്ലറ്റ്സ് ആഹാരത്തിൽ ഉൾപ്പെടുത്താം !

കാൻസർ, പ്രമേയം, അനീമിയ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ ചെറുക്കാൻ മില്ലറ്റ്സുകൾക്ക് കഴിയുമോ?

2 hours ago