Kerala

പോലീസിന്റെ നോട്ടീസിൽ പതറാതെ മുന്നോട്ട്; അനന്തപുരി ഹിന്ദുമഹാ സമ്മേളനം മൂന്നാം ദിവസത്തിലേക്ക്; മുൻ കേരളാപോലീസ് മേധാവി ടി പി സെൻകുമാറടക്കം ഇന്നും നിരവധി പ്രമുഖർ സംസാരിക്കും

തിരുവനന്തപുരം: നാരീശക്തി രാഷ്ട്ര നവനിർമ്മാണത്തിന് എന്ന മുദ്രാവാക്യം ഉയർത്തിപ്പിച്ചിച്ച് അനന്തപുരി ഹിന്ദു മഹാസമ്മേളനം മൂന്നാം ദിവസത്തിലേക്ക്. രണ്ടാം ദിവസമായ ഇന്നലെ സമ്മേളനവേദിയായ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ വിവിധ ഇസ്‌ലാമിക സംഘടനകൾക്ക് ഈദ് ഗാഹ് സംഘടിപ്പിക്കാനുള്ള അനുമതിയും സൗകര്യവും സമ്മേളനത്തിന്റെ സംഘാടകരായ ഹിന്ദു ധർമ്മ പരിഷത് നൽകിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ സമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗങ്ങൾ ഉണ്ടാകരുത് എന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് തിരുവനന്തപുരം ഫോർട്ട് പോലീസിന്റെ നോട്ടീസ് സംഘാടകർക്ക് ലഭിച്ചത് ചർച്ചാ വിഷയമായി. അധികാരകേന്ദ്രങ്ങളിലെ സ്ത്രീ സാന്നിദ്ധ്യവും, ക്ഷേത്രങ്ങളും ഭക്തജനങ്ങളും നേരിടുന്ന വെല്ലുവിളികളും, മാദ്ധ്യമങ്ങളിലെ ദേശവിരുദ്ധരും ഒക്കെ ഇന്നലത്തെ സെമിനാറുകളിൽ ചർച്ചാവിഷയമായി. വൈകുന്നേരത്തെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയുടെ പ്രസംഗം ശ്രദ്ധേയമായി. ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള മുഖ്യാതിഥിയായിരുന്നു.

മൂന്നാം ദിവസമായ ഇന്ന് വനിതാ സംരംഭകർ, ദേശീയ വിദ്യാഭ്യാസവും അവസരങ്ങളും, സ്കൂൾ തലത്തിൽ ദേശീയ വിദ്യാഭ്യാസ നയം തുടങ്ങിയ വിഷയങ്ങളാണ് സെമിനാറുകൾ. ഛായാ നഞ്ചപ്പ, സരിക കുൽക്കർണ്ണി പതക്, അഡ്വ വിവേക് ഗണേഷ്, ഡോ ശ്രീകലാദേവി, ഡോ വിജയനമ്പൂതിരി, അഡ്വ. കെ ജി മുരളീധരൻ ഉണ്ണിത്താൻ, ഡോ മധുസൂദനൻ പിള്ള, ഡോ ഉണ്ണികൃഷ്ണൻ നമ്പൂതിരി, കെ വി രാജേന്ദ്രൻ തുടങ്ങിയവർ സെമിനാറുകൾ നയിക്കും വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ ഡോ ബിജു രമേശ് അദ്ധ്യക്ഷനായിരിക്കും. മുൻ കേരളാ പോലീസ് മേധാവി ഡോ ടി പി സെൻകുമാർ മുഖ്യപ്രഭാഷണം നടത്തും. പതിനൊന്നാമത് ഹിന്ദു മഹാസമ്മേളനം തത്വമയി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കുന്നു. തത്സമയക്കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Kumar Samyogee

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

8 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

8 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

8 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

9 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

9 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

9 hours ago