Kerala

ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന് തിരിതെളിഞ്ഞു; ഔപചാരികമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്‌തു; തത്സമയ സംപ്രേക്ഷണമൊരുക്കി തത്വമയി നെറ്റ്‌വർക്കും

തിരുവനന്തപുരം: ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖനാദമായി ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന് തിരിതെളിഞ്ഞു. കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ബൗദ്ധീക മേള ഉദ്ഘാടനം ചെയ്‌തു.

കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും സ്വാമി ചിദാനന്ദപുരിയും മുഖ്യാതിഥികളായി. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളില്‍ സംബന്ധിച്ചു. തിരുവനന്തപുരം സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ഹാളിൽ നടക്കുന്ന സമ്മേളനം മെയ് 1 ന് സമാപിക്കും. സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായ വിവേക് അഗ്നിഹോത്രി ഇന്നലെ വൈകുന്നേരം തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു.

തുടർന്ന് പ്രചോദന മേകുന്ന വാക്കുകളാൽ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ കാണികളെ ആവേശത്തിലാഴ്ത്തി. ലോകത്ത് ഏറ്റവും കൂടുതൽ കാലം ന്യൂനപക്ഷങ്ങൾ ഭരിച്ച രാജ്യം ഭാരതമെന്നു വിവേക് അഗ്നിഹോത്രി പറഞ്ഞു. ഏറ്റവും പുരാതനവും സചേതനവുമായ ഹിന്ദു സംസ്കൃതിയിൽ അഭിമാനിക്കുന്നുവെന്നും അഗ്നിഹോത്രി പറയുകയുണ്ടായി. ഹിന്ദുസംസ്‌കൃതി നിലനിന്നത് ആയുധങ്ങളുടെ ബലത്തിലല്ല; അമ്മമാരുടെ ത്യാഗത്തിലൂടെ എന്നും വിവേക് അഗ്നിഹോത്രി കൂട്ടിച്ചേർത്തു.

നാല് ദിവസങ്ങളിലായി ഹിന്ദു യൂത്ത് കോൺക്ലേവ് എന്നപേരിൽ നടക്കുന്ന സെമിനാറുകളാണ് ഇത്തവണത്തെ ഹിന്ദു സമ്മേളനത്തിന്റെ പ്രത്യേകത. വിവിധ വിഷയങ്ങളിൽ രാഷ്ട്രീയ, സാമൂഹിക, കലാ, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ സെമിനാറുകളിൽ സംസാരിക്കും. സമ്മേളനം നടക്കുന്ന സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ഹാളിനു മുന്നില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശിനിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഇന്നലെ ഉദ്ഘാടനം ചെയ്തു.

അറിവിന്റെയും ജ്ഞാനത്തിന്റെയും അക്ഷയഖനിയെന്ന് വിശേഷിപ്പിക്കാവുന്ന ഭാരതത്തിന്റെ സനാതനമൂല്യങ്ങള്‍ ആധുനിക ലോകത്ത് സംരക്ഷിക്കപ്പെടണമെന്ന് സ്വാമി പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെ ക്ലിനിക്കല്‍ വിഭാഗം ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടക്കും. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ തത്സമയ കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിൽ.

തത്സമയക്കാഴ്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക

admin

Recent Posts

വീടിന്റെ രണ്ടിടങ്ങളിലായി മൃതദേഹങ്ങൾ! തിരുവനന്തപുരത്ത് അമ്മയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി;അമിതമായി ഗുളിക കഴിച്ചെന്ന് സംശയം

തിരുവനന്തപുരം: പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ(88), ഗീത(59) എന്നിവരെയാണ് മരിച്ച നിലയിൽ…

3 mins ago

കനത്ത മഴ; അമര്‍നാഥ് തീര്‍ഥാടനത്തിന് താത്കാലിക നിരോധനം

ദില്ലി: കനത്ത മഴയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തി വെച്ചു. ബാൽടൽ-പഹൽഗം തുടങ്ങിയ പരമ്പരാ​ഗത പാതകളിൽ ഇന്നലെ രാത്രിയോടെ…

59 mins ago

പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ മന്ത്രി!വൈറലായി വീഡിയോ! |Firhad Hakim

പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ മന്ത്രി!വൈറലായി വീഡിയോ! |Firhad Hakim

1 hour ago

രാഹുൽ ഹത്രാസ് സന്ദർശിച്ചത് വെറുതെയല്ല ! പിന്നിലെ കാരണം പൊളിച്ചടുക്കി ബിജെപി !|rahul gandhi

രാഹുൽ ഹത്രാസ് സന്ദർശിച്ചത് വെറുതെയല്ല ! പിന്നിലെ കാരണം പൊളിച്ചടുക്കി ബിജെപി !|rahul gandhi

2 hours ago

കൂടോത്രത്തിന്റെ പരിപാടി ബിജെപിക്കില്ല ; ചെയ്തത് സതീശനും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോട്ടയം : കൂടോത്ര വിവാദത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. കെ.സുധാകരനെതിരെ കൂടോത്രം വച്ചതു വി.ഡി.സതീശന്റെ…

2 hours ago

ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് വീടുവച്ചു തരാമെന്നു പറഞ്ഞാൽ മതി, കേരള മന്ത്രിമാർ ഓടിയെത്തും ; പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരള മന്ത്രിമാരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ,…

3 hours ago