Kerala

കാട്ടാക്കടയിൽ മൂന്നംഗ കുടുംബത്തെ വീടിനുള്ളിൽ പൂട്ടിയിട്ട് ചുട്ടുകൊല്ലാൻ ശ്രമം!! അയൽവാസി പിടിയിൽ ; പിൻവാതിൽ വഴി ഇറങ്ങിയോടി കുടുംബം രക്ഷപ്പെട്ടു

തിരുവനന്തപുരം : തലസ്ഥാനത്ത് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളിലിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം. കാട്ടാക്കട അമ്പലത്തുംകാലയിലാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ അയല്‍വാസിയും വിമുക്തഭടനുമായ അജയകുമാറിനെ പൊലീസ് പിടികൂടി.

വീട്ടമ്മയും മകളും കൊച്ചുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെട്രോളുമായി വീട്ടിലെത്തിയ പ്രതി, മുൻവാതിൽ പുറത്തുനിന്ന് പൂട്ടിയശേഷം ജനലിനുള്ളിലൂടെ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. മുറിക്കുള്ളില്‍ തീപടരുന്നത് കണ്ടതോടെ പ്രാണരക്ഷാർത്ഥം കുടുംബം പിന്‍വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. എന്നാൽ വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ഫര്‍ണ്ണിച്ചറുകളും കത്തിനശിച്ചു.

മുഖംമൂടി ധരിച്ചെത്തിയാണ് പ്രതി കൃത്യം നടത്തിയെന്നാണ് വിവരം. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നും പ്രതി നേരത്തെ പീഡനക്കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Anandhu Ajitha

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

7 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

7 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

7 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

8 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

8 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

8 hours ago