Tuesday, July 2, 2024
spot_img

അമർനാഥ് യാത്ര; ആദ്യ ദിനം തന്നെ ഗുഹാക്ഷേത്രം സന്ദർശിച്ചത് 13,000-ത്തിലധികം തീർത്ഥാടകർ

ശ്രീനഗർ: വാർഷിക തീർത്ഥാടനത്തിന്റെ ആദ്യദിനം തന്നെ അമർനാഥിലെ വിശുദ്ധ ഗുഹാക്ഷേത്രം സന്ദർശിച്ചത് 13,000-ത്തിലധികം തീർത്ഥാടകർ. കർശന സുരക്ഷാ സംവിധാനങ്ങളോടെയാണ് തീർത്ഥാടനം നടക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച 52 ദിവസത്തെ തീർത്ഥാടനം ഓഗസ്റ്റ് 19 ന് സമാപിക്കും. ബാൾട്ടലിലെയും നുൻവാനിലെയും ഇരട്ട ബേസ് ക്യാമ്പുകളിൽ നിന്ന് തീർത്ഥാടകരുടെ ആദ്യ ബാച്ച് 3,880 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രത്തിലേക്കുള്ള യാത്ര അതിരാവിലെ രണ്ട് ട്രാക്കുകളിൽ നിന്നാണ് ആരംഭിച്ചത്. 13,736 തീർത്ഥാടകരാണ് ആദ്യ ദിവസം ഗുഹാക്ഷേത്രം സന്ദർശിച്ചത് . 3,300 സ്ത്രീകളും 52 കുട്ടികളും 102 സന്യാസിമാരും 682 സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് വഴികളിലൂടെ ക്ഷേത്രം സന്ദർശിച്ചു.

അമർനാഥ് യാത്രയുടെ തുടക്കത്തിൽ തീർത്ഥാടകരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, അമർനാഥ് ബാബയുടെ ദർശനം തന്റെ അനുയായികളിൽ അപാരമായ ഊർജ്ജം പകരുമെന്ന് പറഞ്ഞു. ജമ്മുവിലെ ഭഗവതി നഗറിലെ യാത്രി നിവാസ് ബേസ് ക്യാമ്പിൽ നിന്ന് 4,603 തീർത്ഥാടകരുടെ ആദ്യ ബാച്ച് ലഫ്. ഗവർണർ മനോജ് സിൻഹ വെള്ളിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു.

യാത്രയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, പോലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ്, മറ്റ് അർദ്ധസൈനിക സേന എന്നിവയിൽ നിന്നുള്ള ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ പാതയിൽ വിന്യസിച്ചിട്ടുണ്ട്. വ്യോമ നിരീക്ഷണവും നടത്തുന്നുണ്ട്.

Related Articles

Latest Articles