Kerala

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങൾ: 50 പേർ കസ്റ്റഡിയിൽ; കൂടുതൽ അറസ്റ്റുകൾ ഉടൻ

ആലപ്പുഴ: ആലപ്പുഴയിലെ (Alappuzha Murder)ഇരട്ടക്കൊലപാതകങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ് (Kerala Police). സംഭവവുമായി ബന്ധപ്പെട്ട ഇതുവരെ അമ്പതു പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എത്ര വലിയ നേതാക്കളായാലും അറസ്റ്റ് ചെയ്യുമെന്ന് ഐജി ഹർഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു.
.
അതേസമയം ഇപ്പോൾ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും, ഇവരാരും പ്രതികളല്ല എന്നും ഇരുപക്ഷത്തും ഉള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നും ഐജി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.
വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഒരു വീഴ്‌ച്ചയും ഉണ്ടായിട്ടില്ലെന്നും ഹർഷിത കൂട്ടിച്ചേർത്തു. ഓരോ വീട്ടിലും സംരക്ഷണം നൽകാനാകില്ല. പോലീസിന്റെ ഭാഗത്ത് ഇത്രയും സമ്മർദ്ദം ചെലുത്തുന്നത് അന്വേഷണത്തേയും ബാധിക്കും. ആരേയും നിയമം കൈയ്യിലെടുക്കാൻ അനുവദിക്കില്ല എന്നും ഐ ജെ പറഞ്ഞു.

മണിക്കൂറുകൾക്കിടെയാണ് രണ്ടു കൊലപാതകങ്ങൾ ജില്ലയിൽ നടന്നത്. ഇന്നലെ അർദ്ധരാത്രിയോടെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഇന്ന് പുലർച്ചയോടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ പ്രവർത്തകനെ ഇന്നലെ അജ്ഞാത സംഘം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ കൊലപാതകം. ഒരു സംഘം ആളുകൾ വീട്ടിൽ കയറി രഞ്ജിത്തിനെ ആക്രമിക്കുകായയിരുന്നു. കൊലപാതകത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്

admin

Recent Posts

തൃശ്ശൂരിൽ വൻ രാസലഹരി മരുന്നുവേട്ട !രണ്ടരക്കിലോ MDMAയുമായി കണ്ണൂർ സ്വദേശി ഫാസിൽ അറസ്റ്റിൽ

തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…

3 hours ago

ജാമ്യത്തിൽ ഇറങ്ങിയ ഹേമന്ത് സോറെൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് |OTTAPRADAKSHINAM

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി മുന്നണിയെ ഇത്തവണ പുറത്താക്കുമെന്ന് ബിജെപി #hemanthsoren #congress #bjp

3 hours ago

ഇടതിന്റെയും വലതിന്റെയും അന്ത്യം ഉടൻ|BJP

പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm

3 hours ago

ഇവൻ നിസാരക്കാരനല്ല !

ആളൊരു ഭീകരൻ ; പ്രതിരോധിച്ചേ മതിയാവൂ, പക്ഷെ എങ്ങനെ?

3 hours ago

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…

4 hours ago