Kerala

ആലപ്പുഴയിൽ കനത്തമഴയെ തുടർന്ന് വീട് തകർന്നു വീണു; അപകടത്തിൽ അമ്മക്കും മകൾക്കും പരിക്ക്

ആലപ്പുഴ: മാന്നാറിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്ന് വീണ് അമ്മക്കും മകൾക്കും പരിക്കേറ്റു. മാന്നാർ പാവുക്കര മൂന്നാം വാർഡിൽ പന്തളാറ്റിൽ ചിറയിൽ മണലിൽ തെക്കേതിൽപരേതനായ രാജപ്പൻ ആചാരിയുടെ വീടിൻ്റ മേൽക്കൂരയാണ് പൂർണ്ണമായും തകർന്നു വീണത്. രാജപ്പൻ ആചാരിയുടെ മകൾ രാഖി (42), രാഖിയുടെ മകൾ ദിയ അനിൽ (13 ) എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞദിവസം രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. അമ്മയും മകളും ഉറക്കമായിരുന്നതിനാൽ ഓടിമാറാൻ സാധിച്ചില്ല. രാഖിയുടെ തോളെല്ലിന് പൊട്ടൽ സംഭവിക്കുകയും മകൾ ദിയയുടെ കാലിനു മുറിവേൽക്കുകയും ചെയ്തു. വാർഡ് മെമ്പറും നാട്ടുകാരും ചേർന്ന് പരിക്കേറ്റ ഇരുവരെയും തിരുവല്ല ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഴുമാസം മുമ്പ് വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അവിടം സന്ദർശിക്കാൻ എത്തിയ ആലപ്പുഴ ജില്ലാ കളക്ടർ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വീട് തകർന്നതോടെ തലചായ്ക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്. നിലവിൽ അമ്മയ്ക്കും മകൾക്കും വാർഡ് മെമ്പർ സലീന നൗഷാദ് താൽക്കാലികമായി താമസ സൗകര്യം ഏർപ്പാടാക്കി നൽകി.

Meera Hari

Share
Published by
Meera Hari

Recent Posts

ദില്ലി മദ്യനയ അഴിമതിക്കേസ് !കെജ്‌രിവാൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ; നടപടി സിബിഐ അന്വേഷിക്കുന്ന കേസിൽ

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ…

14 mins ago

രാജ്കോട്ട് വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുവീണു ! അപകടം മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ ; വിശദീകരണം ആവശ്യപ്പെട്ട് സിവിൽ എവിയേഷൻ മന്ത്രാലയം

ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണ്…

1 hour ago

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു ! അപകടം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെ

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ്…

1 hour ago