Thursday, March 28, 2024
spot_img

രാജ്യസഭ ഉപാധ്യക്ഷന് നേരെ പ്രതിപക്ഷത്തിന്റെ കയ്യേറ്റ ശ്രമം; നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ ശബ്ദവോട്ടോടെ കാർഷിക ബിൽ പാസാക്കി

ദില്ലി: പ്രതിപക്ഷ ബഹളത്തിനിടയിലും കാർഷിക ബിൽ പാസാക്കി കേന്ദ്ര സർക്കാർ. രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിന് സമീപത്തെത്തിയ പ്രതിഷേധക്കാർ ബില്ലിന്റെ കോപ്പികൾ കീറിയെറിയുകയും രാജ്യസഭാ ഉപാധ്യക്ഷന്റെ മുമ്പിലുണ്ടായിരുന്ന മൈക്ക് നശിപ്പിക്കുകയും ചെയ്തു.തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാനാണ്‌ കാർഷിക ബിൽ കീറിയെറിഞ്ഞത്. പ്രതിഷേധം കടുത്തതോടെ രാജ്യസഭാ 10 മിനിറ്റ് നിർത്തിവച്ചു.

അതേസമയം, പുതിയ ബില്ലിലൂടെ കർഷകർക്ക് സ്വതന്ത്രമായി ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. താങ്ങുവില ഇല്ലാതാകില്ലെന്നും, കർഷകരെ വിപണിയുടെ കയറ്റിറക്കങ്ങൾക്ക് വിട്ടുകൊടുക്കില്ലെന്നും കൃഷിമന്ത്രി ഉറപ്പു നൽകി. കാർഷിക ബില്ലിനെ സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്ലാനിങ് ബോർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles